‘കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് ജനാധിപത്യരീതിയില്‍ നടക്കും’

തിരുവനന്തപുരം| Last Modified ബുധന്‍, 19 നവം‌ബര്‍ 2014 (16:15 IST)
കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് ജനാധിപത്യരീതിയില്‍ തന്നെ നടക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഏകാഭിപ്രായമാണ് ഉള്ളതെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.

എല്ലാവരും യോജിക്കുകയാണെങ്കില്‍ സംഘടനാ തെരഞ്ഞെടുപ്പിന് പകരം സമവായമാണ് നല്ലതെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെ അഭിപ്രായം മുല്ലപ്പളളി തളളിയിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് അല്ലാതെ സമയവായത്തെ കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സംഘടനാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ നടന്നപ്പോഴൊക്കെ സമവായത്തിന് വാദിച്ചവരാണ് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍. സംഘടനാ തെരഞ്ഞെടുപ്പ് വന്നാല്‍ സ്ഥാനം തെറിക്കുമെന്ന ആശങ്കയാണ് പല നേതാക്കളെയും ഇത്തരത്തില്‍ സമവായത്തിന് പ്രേരിപ്പിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :