'മാണിയെ ലക്‍ഷ്യമിടുന്നത് യുഡി‌എഫിലെ കരുത്തനായതുകൊണ്ട്’

തിരുവനന്തപുരം| Last Modified ബുധന്‍, 19 നവം‌ബര്‍ 2014 (12:41 IST)
യുഡിഎഫിലെ കരുത്തനായതുകൊണ്ടാണ് മാണിയെ ചിലര്‍ ലക്‌ഷ്യം വെയ്ക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ബാര്‍ കോഴ ആരോപണത്തിന് അടിസ്ഥാനമില്ലാത്തത് കൊണ്ടാണ് പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും സുധീരന്‍ കുറ്റപ്പെടുത്തി. പെട്രോള്‍ പമ്പുകള്‍ അനുവദിക്കാന്‍ മാണി കോഴ വാങ്ങിയെന്ന ആരോപണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശക്തനായ നേതാക്കളെ തേജോവധം ചെയ്ത് യുഡിഎഫിനെ തകര്‍ക്കാനാണ് ശ്രമം. ഒറ്റനോട്ടത്തില്‍ ഈ ആരോപണത്തില്‍ ഒന്നുമില്ല. കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ടെന്നും സുധീരന്‍ പറഞ്ഞു.

ബാറുടമകളുമായി ചേര്‍ന്ന് സിപിഐ നടത്തുന്ന നാടകമാണ് വിവാദത്തിനു പിന്നിലെന്ന് മാണി ആരോപിച്ചിരുന്നു. കേരള കോണ്‍ഗ്രസ്(എം) എല്‍ഡിഎഫിലേക്ക് വരുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നെന്നാണ് സിപിഐയുടെ വിശ്വാസം. അങ്ങനെ സംഭവിച്ചാല്‍ തങ്ങളുടെ നില പരുങ്ങലിലാകുമെന്ന ഭയത്തിലാണ് സിപിഐ. അതൊഴിവാക്കാന്‍ ബാറുടമകളുമായി ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്നും കെഎം മാണി ആരോപിക്കുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :