‘പക തീർക്കാനുള്ളതല്ല ഈ വേദി, ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍‌ലാല്‍ പങ്കെടുക്കും’; മന്ത്രി ബാലന്‍

‘പക തീർക്കാനുള്ളതല്ല ഈ വേദി, ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍‌ലാല്‍ പങ്കെടുക്കും’; മന്ത്രി ബാലന്‍

  Mohanlal contraversy , Mohanlal , ak balan , മോഹൻലാല്‍ , എകെ ബാലൻ , സൂര്യ , പുരസ്‌കാര വിതരണം
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 24 ജൂലൈ 2018 (20:06 IST)
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി നടൻ മോഹൻലാലിനെ ക്ഷണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

മോഹൻലാലിനെ ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് ആരും നിവേദനം നൽകിയിട്ടില്ല. അദ്ദേഹം പങ്കെടുത്താല്‍ ചടങ്ങിന്റെ ശോഭ നഷ്‌ടമാകുമെന്ന വാദത്തോട് യോജിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്‌ച മോഹൻലാലിന് ഔദ്യോഗിക ക്ഷണക്കത്ത് നല്‍കും. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ദ്രൻസ് അടക്കമുള്ള താരങ്ങൾക്കൊന്നും ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹൻലാല്‍ പങ്കെടുക്കരുതെന്നുള്ള ആവശ്യം ചരിത്രമറിയാതെയാണ്. മുമ്പ് തമിഴ്‌ നടന്‍ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. ഇതൊന്നുമറിയാതെയാണ് ചിലര്‍ വിവാദമുണ്ടാക്കുന്നത്. എല്ലാവരും ചടങ്ങിലേക്ക് എത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന് ഒരു സംഘടനയോടും പ്രത്യേക താത്പര്യങ്ങളില്ല. ആർക്കെങ്കിലും ആരോടെങ്കിലും പക തീർക്കാനുള്ളതല്ല സിനിമാ സാംസ്ക്കാരിക വേദികളെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :