മോഹന്‍ലാല്‍ പങ്കെടുക്കുന്നതുകൊണ്ട് അവാര്‍ഡ് ചടങ്ങിന്റെ മാറ്റ് കുറയില്ലെന്ന് ഇന്ദ്രൻസ്

Sumeesh| Last Modified ചൊവ്വ, 24 ജൂലൈ 2018 (18:00 IST)
പാലക്കാട്: മോഹന്‍ലാല്‍ പങ്കെടുക്കുന്നതുകൊണ്ട് അവാര്‍ഡ് ചടങ്ങിന്റെ മാറ്റ് കുറയില്ലെന്ന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരത്തിന് അർഹനായ ഇന്ദ്രൻസ്. മോഹന്‍ലാലിനെ സംസ്ഥാന അവാര്‍ഡ് വിതരണചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന അഭിപ്രയാം തനിക്കില്ലെന്നും അദ്ദേഹം പാലക്കാട് സമ്മേളനത്തിൽ പറഞ്ഞു.

മോഹൻലാലിനെ ചടങ്ങിൽ പങ്കെടുപ്പിക്കാൻ തീരുമാനമെടുത്താൽ പിന്തുണക്കും എന്ന് നേരത്തെ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വ്യക്തമാക്കിയിരുന്നു. മോഹനലാലിനെയുള്ള ഭീമ ഹർജീ രാഷ്ട്രീയ താൽപര്യങ്ങൽ വച്ചുള്ളതാണെന്നും കമൽ പറഞ്ഞിരുന്നു.

മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥി ആക്കുന്നതിനെതിരെ 107 ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒപ്പിട്ട് ഭീമഹര്‍ജി മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചിരുന്നു. ഇത് വിവാദമായ സാഹചര്യത്തിൽ തനിക്കിതുവരെ സർക്കാരിൽ നിന്നും ക്ഷണം ലഭിച്ചിട്ടില്ലെന്ന് പ്രതികരണവുമായി എത്തുകയായിരുന്നു. ഓഗസ്റ്റ് എട്ടിന് തിരുവനന്തപുരത്താണ് പുരസ്കാരദാന ചടങ്ങ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :