‘മെസിയും കൂട്ടരും ചെഗുവേരയുടെ പിന്മുറക്കാര്’; അര്‍ജന്റീന ടീമിനെ അഭിനന്ദിച്ച് എംഎം മണി - പോസ്‌റ്റ് വൈറലാകുന്നു

തിരുവനന്തപുരം, വ്യാഴം, 7 ജൂണ്‍ 2018 (14:35 IST)

  mm mani , mani facebook post , lionel messi , argentina , അര്‍ജന്റീന , ഇസ്രായേല്‍ , എംഎം മണി , ലയണല്‍ മെസി

ഇസ്രായേലുമായുള്ള ലോകകപ്പ് സന്നാഹ മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്മാറിയതിനെ അഭിനന്ദിച്ച് വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ലയണല്‍ മെസിയേയും കൂട്ടരെയും പുകഴ്‌ത്തി അദ്ദേഹം രംഗത്തുവന്നത്.

“അനീതിക്കെതിരെ ഭയമില്ലാതെ വാക്കും മുഷ്ടിയും ഉയര്‍ത്തിയ ചെഗുവേരയുടെ പിന്മുറക്കാര്‍ തന്നെയാണ് മെസ്സിയും കൂട്ടരും“- എന്നാണ് മണി തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

തോളില്‍ തോക്കും ധരിച്ച് തലയോട്ടിയില്‍ ചവിട്ടി നില്‍ക്കുന്ന ഇസ്രായേല്‍ കളിക്കാരനും ഇയാള്‍ക്ക് മുമ്പിലായി മെസി കൈകെട്ടി ചങ്കുറപ്പോടെ നോക്കി നില്‍ക്കുന്ന ചിത്രവും പോസ്‌റ്റിനൊപ്പം മണി നല്‍കിയിട്ടുണ്ട്.

മന്ത്രിയുടെ പോസ്‌റ്റിനെ പുകഴ്‌ത്തി സോഷ്യല്‍ മീഡിയകളില്‍ കമന്റുകള്‍ നിറയുകയാണ്. കമന്റ് ബോക്‌സ് അനുകൂല പ്രതികൂല വാദങ്ങളും നിറയുന്നുണ്ട്.

ഈ മാസം 10ന് ജറുസലേമിലെ ടെഡി സ്റ്റേഡിയത്തിലായിരുന്നു അര്‍ജന്റീന - ഇസ്രായേല്‍ മത്സരം നിശ്ചയിച്ചിരുന്നത്. തങ്ങള്‍ ജറുസലേം പിടിച്ചെടുത്തതിന്റെ 70 വാര്‍ഷികത്തിലാണ് ഇസ്രായേല്‍ അര്‍ജന്റീനയുമായി സൗഹൃദ മത്സരം ക്രമീകരിച്ചിരുന്നത്.  ഇതാണ് പലസ്തീനെ ചൊടിപ്പിച്ചത്.
 
സമാധാനത്തിന്റെ പ്രതീകമായ ലയണല്‍ മെസ്സി ഇസ്രായേലിനെതിരേ നടക്കുന്ന സന്നാഹ മത്സരത്തിന് ഇറങ്ങിയാല്‍ അദ്ദേഹത്തിന്റെ ജെഴ്സി കത്തിക്കാന്‍ പലസ്തീന്‍ ഫുട്ബോള്‍ അസോസിയേഷന്‍ മേധാവി ജിബ്രീല്‍ റജബ് പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. മത്സരത്തില്‍ മെസ്സി പങ്കെടുക്കില്ലെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും പലസ്തീൻ പറഞ്ഞിരുന്നു.
 
അര്‍ജന്റീന-ഇസ്രായേല്‍ സൗഹൃദ മത്സരമായി കാണാന്‍ സാധിക്കില്ലെന്നും ഈ മത്സരത്തെ ഇസ്രായേല്‍ കാണുന്നത് കൃത്യമായ രാഷ്ട്രീയ ആയുധമായാണെന്നും റജബ് ചൂണ്ടിക്കാണിച്ചു.  ഇതോടെയാണ് മെസിയുടെ തീരുമാനപ്രകാരം അര്‍ജന്റീന മത്സരം കളിക്കിന്നെ അറിയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ദിലീപല്ല പ്രശ്നം, രമ്യ നമ്പീശനും പൃഥ്വിരാജിനും മറുപടിയില്ല? - താരങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി അമ്മ

താരസംഘടനയായ അമ്മയിൽ വൻ അഴിച്ചുപണി. പുന:സംഘടനയുടെ ഭാഗമായി അമ്മയുടെ പ്രസിഡന്റ് ആവുക മോഹൻലാൽ ...

news

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. കോട്ടയം കടുത്തുരുത്തി ...

news

മൊബൈൽ ഫോണിൽ ഇടിമിന്നലിന്‍റെ ചിത്രമെടുക്കാൻ ശ്രമിച്ചയാൾ മിന്നലേറ്റു മരിച്ചു

മൊബൈല്‍ ഫോണില്‍ ഇടിമിന്നലിന്റെ ചിത്രമെടുക്കുന്നതിനിടെ മിന്നലേറ്റ് യുവാവ് മരിച്ചു. ചെന്നൈ ...

Widgets Magazine