അടിച്ചാല്‍ തിരിച്ചടിക്കുക, ചെയ്തത് നന്നായെന്നു ആളുകളെ കൊണ്ട് പറയിപ്പിക്കണം: എം.എം.മണി

അടിച്ചാല്‍ തിരിച്ചടിക്കണം. ഞാനടക്കം ഇവിടെ ഇരിക്കുന്ന നേതാക്കള്‍ നേരിട്ട് അടിച്ചിട്ടുണ്ട്

MM Mani
രേണുക വേണു| Last Modified ശനി, 7 ഡിസം‌ബര്‍ 2024 (16:47 IST)
MM Mani

അടിച്ചാല്‍ തിരിച്ചടിക്കണമെന്നും അല്ലെങ്കില്‍ പ്രസ്ഥാനം കാണില്ലെന്നും സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം.എം.മണി എംഎല്‍എ. ചെയ്തത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണമെന്നും അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ തല്ലുകൊണ്ട് ആരോഗ്യം പോകുമെന്നും മണി പറഞ്ഞു. ഇടുക്കി ശാന്തന്‍പാറ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

' അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ പ്രസ്ഥാനം നില്‍ക്കില്ല. നമ്മളെ അടിച്ചാല്‍ തിരിച്ചടിക്കുക, പ്രതിഷേധിക്കുക. പ്രതിഷേധിച്ചില്ലെങ്കില്‍ തിരിച്ചടിക്കുക. പ്രതിഷേധിക്കുന്നത് എന്തിനാണ് ? ആളുകളെ നമ്മുടെ കൂടെ നിര്‍ത്താനാണ്. തിരിച്ചടിക്കുക, ചെയ്തത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കുക. അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ തല്ല് കൊണ്ട് ആരോഗ്യം പോകും,' മണി പറഞ്ഞു.

അടിച്ചാല്‍ തിരിച്ചടിക്കണം. ഞാനടക്കം ഇവിടെ ഇരിക്കുന്ന നേതാക്കള്‍ നേരിട്ട് അടിച്ചിട്ടുണ്ട്. അല്ലാതെ സൂത്രപ്പണി കൊണ്ട് പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ല. അടി കൊടുത്താലും ജനം കേള്‍ക്കുമ്പോള്‍ ശരിയെന്നു പറയണം. ജനം ശരി എന്ന് പറയുന്ന മാര്‍ഗം സ്വീകരിക്കണം. അല്ലെങ്കില്‍ പ്രസ്ഥാനം ദുര്‍ബലപ്പെടും - മണി കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :