ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ അച്ചടി നിര്‍ത്തിവച്ചു

സിആര്‍ രവിചന്ദ്രന്‍|
ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ അച്ചടി നിര്‍ത്തിവച്ചു. നറുക്കെടുപ്പില്‍ 5000, 2000,1000 എന്നീ രൂപ അടിക്കുന്ന സമ്മാനങ്ങള്‍ കുറച്ചതിനാല്‍ ഏജന്റ്മാര്‍ പ്രതിഷേധത്തിലായിരുന്നു. ഇത് പരിഗണിച്ചാണ് അച്ചടി ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. പൂജാ ബമ്പറിന്റെ
നറുക്കെടുപ്പിന് പിന്നാലെ ക്രിസ്മസ് ബമ്പറിന്റെ വില്‍പ്പന ആരംഭിക്കേണ്ടതാണ്.

എന്നാല്‍ രണ്ടുദിവസം കഴിഞ്ഞിട്ടും ക്രിസ്മസ് ബമ്പറിന്റെ വില്‍പ്പന ആരംഭിച്ചിട്ടില്ല. സമ്മാന ഘടനയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ലോട്ടറി ചെയര്‍മാന്‍ ലോട്ടറി ഡയറക്ടര്‍ക്ക് കത്ത് അയച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :