സുനന്ദ പുഷ്‌ക്കറിന്റെ മരണം: ശശി തരൂരിന് ജാമ്യം അനുവദിച്ചു

ന്യൂഡൽഹി, ശനി, 7 ജൂലൈ 2018 (11:37 IST)

സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് ഭർത്താവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂറിർ എംപിക്ക് കോടതി സ്ഥിര ജാമ്യം നൽകി. കഴിഞ്ഞ ദിവസം പട്യാല ഹൗസിലെ പ്രത്യേക കോടതി ജഡ്ജി അരവിന്ദ് കുമാർ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. തരൂർ ഇന്ന് നേരിട്ട് കോടതിയിൽ ഹാജരായി.
 
കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.ജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കോടതിയെ സമീപിച്ചു. എന്നാല്‍ തരൂരിന്റെ അഭിഭാഷകനും പോലീസും ഇക്കാര്യം എതിര്‍ത്തു. കേസ് പരിഗണിക്കുന്നത് ഈ മാസം 26 ലേക്ക് മാറ്റി.
 
സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തുകയും കോടതി സമന്‍സ് അയക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം തേടി തരൂര്‍ കോടതിയെ സമീപിച്ചത്. അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും കോടതി പറഞ്ഞു. 
 
അതേസമയം, ജാമ്യാപേക്ഷയെ ഡൽഹി പൊലീസ് എതിർത്തു. ഉന്നതങ്ങളിൽ സ്വാധീനമുള്ള ശശി തരൂരിനു ജാമ്യം നൽകിയാൽ രാജ്യംവിട്ടുപോകാനുള്ള സാധ്യതയുണ്ടെന്നായിരുന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ വാദിച്ചത്. വിദേശത്തേക്ക് ഉൾപ്പെടെ നിരന്തരം യാത്രചെയ്യുന്ന ശശി തരൂർ ഈ പഴുതുപയോഗിച്ചു രാജ്യം വിട്ടേക്കാം. ചില പ്രധാന സാക്ഷികൾ ഇപ്പോഴും തരൂരിനൊപ്പമാണു ജോലിചെയ്യുന്നതെന്നും ഇവരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ശശി തരൂര് സുനന്ദ പുഷ്കര്‍ പൊലീസ് ജാമ്യം Congress Sunanda Police Bail Shashi Tharoor Sunanda Pushkar Anticipatory Bail

വാര്‍ത്ത

news

അഭിമന്യുവിന്റെ കൊലപാതകം: പ്രതികളെ സഹായിച്ച രണ്ടുപേര്‍ കൂടി അറസ്റ്റില്‍

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകത്തിന് സഹായിച്ച രണ്ടുപേർ കൂടി ...

news

ഇനി മലയാളത്തിലേക്കില്ല? കന്നഡയിൽ വെന്നിക്കൊടി പാറിച്ച് ഭാവന!

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായ നടിയാണ് ഭാവന. പിന്നീട് ...

news

പാർവതിയുടെ ഉദ്ദേശം എന്ത്? പേര് വെളിപ്പെടുത്താതെയുള്ള ഈ തുറന്നുപറച്ചിൽ വെറും പബ്ലിസിറ്റിക്ക് വേണ്ടി മാത്രമോ?

പാർവതിയുടെ വെളിപ്പെടുത്തലുകൾ അവസാനിക്കുന്നില്ല. സിനിമാ രംഗത്തുള്ള സഹപ്രവര്‍ത്തകരില്‍ ...

news

'എന്റെ കരിന്തണ്ടന്‍ ഇതാണ്, ലീലയ്‌ക്കൊപ്പമാണ്, നട്ടെല്ലുള്ള ലീലയ്‌ക്കൊപ്പം': വിനായകൻ

കരിന്തണ്ടനെക്കുറിച്ചുള്ള ചർച്ചയാണ് എല്ലായിടത്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സംവിധായക ...