കോഴിക്കോട്|
VISHNU N L|
Last Modified വ്യാഴം, 14 മെയ് 2015 (15:25 IST)
മിഠായിത്തെരുവില്‍ ഉണ്ടായ തീപിടുത്തത്തില്‍ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ കത്തിയെരിഞ്ഞതിനേക്കുറിച്ച് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് തല അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംഭവത്തില്‍ അട്ടിമറി സാധ്യത ഉണ്ടെന്ന എഡിജിപി ശങ്കര്‍ റെഡ്ഡി പറഞ്ഞ സാഹചര്യത്തിലാണ് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് തീരുമാനമായത്.
ഇന്നലെ രാത്രി പത്ത് മണീയോടെയാണ് മിഠായിത്തെരുവിലെ തീപിടുത്തം ശ്രദ്ധയില്പെട്ടത്. ഏകദേശം 10 കൊടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. തീപിടുത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് ആദ്യം പറഞ്ഞെങ്കിലും ഇതിന് തെളിവില്ലെന്ന് കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കത്തിയമര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നടത്തിയ പരിശോധനയ്ക്ക് തീപിടിത്തത്തിന്‍റെ കാരണങ്ങളിലേയ്ക്ക് വെളിച്ചം വിശാനായിട്ടില്ല.
വൈദ്യുതിവകുപ്പിലെ ഉദ്യോഗസ്ഥരും, ഫോറന്‍സിക് വിദഗ്ദ്ധരും, ബോംബ് സ്ക്വാഡുമാണ് പരിശോധന നടത്തിയത്. കാരണം കണ്ടെത്താന്‍ കുടുതല്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. തീപിടിത്തം നടന്ന കടയിലെ ജീവനക്കാരുടേയും, കടയുടമയുടേയും മൊഴികള്‍ പരിശോധിച്ചശേഷം മാത്രമെ അപകടത്തിന്‍റെ കാരണം സംബന്ധിച്ച് വ്യക്തത വരു എന്നാണ് പൊലീസിന്‍റെയും നിലപാട്.