മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു

മുംബൈ| JOYS JOY| Last Modified ഞായര്‍, 10 മെയ് 2015 (14:38 IST)
മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് രണ്ടുപേര്‍ മരിച്ചു. സൗത്ത് മുംബൈയിലെ പഴയകെട്ടിയമായ ഗോകുല്‍ നിവാസിലാണ് തീപിടുത്തം ഉണ്ടായത്.

അഗ്നിശമന ജീവനക്കാരായ എം എന്‍ ദേശായി, എസ് ഡബ്ലു റാണെ എന്നിവരാണ് മരിച്ചത്.

തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് തീ അണയ്ക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ ഓഫീസര്‍മാരായ സുനില്‍ നെസ്രിക്കര്‍, എസ് ജി ആമിന്‍ എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :