മിഠായിത്തെരുവിലെ തീപിടുത്തം; വിദഗ്ധ സംഘം പരിശോധന നടത്തി, അട്ടിമറി തള്ളാതെ പൊലീസ്

 മിഠായിത്തെരുവില്‍ തിപിടുത്തം , പൊലീസ് , വിദഗ്ധ സംഘം , കോഴിക്കോട്
കോഴിക്കോട്| jibin| Last Updated: വ്യാഴം, 14 മെയ് 2015 (14:24 IST)
കഴിഞ്ഞ രാത്രി മിഠായിത്തെരുവില്‍ ഉണ്ടായ തീപിടുത്തത്തില്‍ വിദഗ്ധ സംഘം പരിശോധന നടത്തി. തീപിടുത്തമുണ്ടായ കോയന്‍കോ ബസാറിലെത്തിയ പരിശേധന സംഘങ്ങളായ വിരലടയാള വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. പൊലീസ് ഡോഗ് സ്ക്വാഡും പരിസരങ്ങളില്‍ പരിശോധന നടത്തി. ജില്ലാ കലക്ടറും സ്ഥലം സന്ദര്‍ശിച്ചു.

ബുധനാഴ്ച രാത്രി 9:55നാണ് തീപിടുത്തമുണ്ടായത്. കോയന്‍കോ ബസാറിന് സമീപമാണ് തീപിടുത്തമുണ്ടായത്. ആദ്യം തീപിടിച്ചത് ബ്യൂട്ടി സ്‌റ്റോഴ്‌സ് എന്ന കടയ്ക്കായിരുന്നു. പിന്നീട് സമീപത്തെ വിവിധ കടകളിലേക്ക് തീ പടരുകയായിരുന്നു. പത്ത് കടകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ 25ഓളം കടകള്‍ക്ക് തീ പിടുത്തത്തില്‍ നാശനഷ്‌ടങ്ങള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. കടകള്‍ അടക്കുന്ന സമയം ആയതിനാലാണ് വന്‍ ആളപായം ഒഴിഞ്ഞത്. സംഭവത്തില്‍ അട്ടിമറിയടക്കം ഒരുസാധ്യതയും തള്ളാനാവില്ലെന്ന് എഡിജിപി ശങ്കര്‍ റെഡ്ഡി പറഞ്ഞു.

ആദ്യം തീപിടിച്ചത് ബ്യൂട്ടി സ്‌റ്റോഴ്‌സ് എന്ന കടയ്ക്കായിരുന്നു. പിന്നീട് സമീപത്തെ വിവിധ കടകളിലേക്ക് തീ പടര്‍ന്നതോടെ കോഴിക്കോട് ജില്ലയില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നുമുള്ള ഇരുപത്തിയഞ്ചോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് തീയണയ്ക്കുവാന്‍ പരിശ്രമിച്ചത്. ഏയര്‍പോര്‍ട്ട് അതോറ്ററിയുടെ സംവിധാനവും ഉപയോഗിച്ചാണ് തീ അണച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :