മുനീര്‍ കര്‍ട്ടന്‍ വാങ്ങി, 70 ലക്ഷം രൂ‍പയ്ക്ക്!

മന്ത്രിമന്ദിരം,കേരളം,മുനീര്‍
തിരുവനന്തപുരം| VISHNU.NL| Last Modified ശനി, 21 ജൂണ്‍ 2014 (17:59 IST)
മന്ത്രിമന്ദിരം മോടി പിടിപ്പിക്കുന്നതിനായി മന്ത്രി എകെ മുനീര്‍ ചെലവഴിച്ച 73.36 ലക്ഷത്തില്‍ 70 ലക്ഷവും മന്ദിരത്തിലെ കര്‍ട്ടണ്‍ വാങ്ങാന്‍. നിയമസഭയില്‍ മുഖ്യമന്ത്ഫി അറിയിച്ചതാണിക്കാര്യം.

മന്ത്രിമാരുടെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കാനും അറ്റകുറ്റപ്പണികള്‍ക്കുമായി ഖജനാവില്‍ നിന്ന് ചെലവഴിച്ച പണത്തിന്റെ കണക്ക് സഭയില്‍ വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം.

4,28,29,948 രൂപയാണ് മന്ത്രി മന്ദിരങ്ങളും ചീഫ് വിപ്പിന്റെ വസതിയും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയും മോഡി പിടിപ്പിക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത്.
വീട് മൊടിയാക്കാന്‍ പണം വാരിയെറിഞ്ഞത് മുനീറായിരുന്നു.

ഫര്‍ണിച്ചര്‍ റിപ്പയറിംഗിനുമായി 2.55 ലക്ഷവും സാധാനസാമഗ്രികള്‍
വാങ്ങാന്‍
36,094 രൂപയും മുനീര്‍ ചെലവിട്ടു. പണാം ചെലവഴിക്കുന്നതില്‍ രണ്ടാം സ്ഥാനത്തുള്ള മന്ത്രി കെഎം മാണിക്ക് എത്ര ശ്രമിച്ചിട്ടും മുനറിന്റെ പകുതി പോലും ചെലവാക്കാന്‍ സാധിച്ചില്ലത്രെ.

34.46 ലക്ഷം രൂപയാണ് ധനമന്ത്രി അറ്റകുറ്റപ്പണികള്‍ക്കായി ചെലവഴിച്ചത്. മഞ്ഞളാംകുഴി അലി (29.07 ലക്ഷം) കെപി മോഹനന്‍ (30.08 ലക്ഷം), അനൂപ് ജേക്കബ്
(31.03 ലക്ഷം), പികെ കുഞ്ഞാലിക്കുട്ടി (27.12 ലക്ഷം), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (26.62 ലക്ഷം), സിഎന്‍ ബാലകൃഷ്ണന്‍ (23.15 ലക്ഷം) എന്നിവരാണ് നാട്ടുകാരുടെ കാശ് പൊടിപൊടിച്ച പ്രമുഖര്‍.

പട്ടിക ഇവിടെ നില്‍ക്കുന്നില്ല. സ്വന്തം വീട്ടില്‍ താമസിക്കുന്ന ആളായിട്ടുപോലും 2.56 ലക്ഷം രൂപ ന്ത്രി വിഎസ് ശിവകുമാര്‍ ചെലവാക്കി. വാടകക്ക് വീടെര്‍ടെടുത്ത പിസി ജോര്‍ജാകട്ടെ 22.47 ലക്ഷം രൂപ. സാധന സാമഗ്രികള്‍ വാങ്ങിയ വകയിലാണ് 20.23 ലക്ഷവും ചെലവഴിച്ചത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി (18.58 ലക്ഷം), ആര്യാടന്‍ മുഹമ്മദ് (16.33 ലക്ഷം), കെ.സി. ജോസഫ് (12.38 ലക്ഷം),
പി.ജെ. ജോസഫ് (17.83 ലക്ഷം), ഷിബുബേബി ജോണ്‍ (11.21 ലക്ഷം), മുന്‍മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ (11.05 ലക്ഷം), അടൂര്‍ പ്രകാശ് (9.17 ലക്ഷം), അബ്ദുറബ്ബ് (8.73 ലക്ഷം), പി.കെ. ജയലക്ഷ്മി (5.93 ലക്ഷം), കെ.ബാബു (4.85 ലക്ഷം), എ.പി. അനില്‍കുമാര്‍ (6.19 ലക്ഷം), വി.കെ. ഇബ്രാഹിംകുഞ്ഞ് (6.03 ലക്ഷം) എന്നിവരുടെ ചെലവുകള്‍ തീരെ കുറവാണ്.

മന്ത്രിമാരില്‍ പണം പൊടിച്ചവരില്‍ രണ്ടാമന്‍ മാണിയാണെങ്കില്‍ പണത്തിന്റെ കണക്കില്‍ സാക്ഷാല്‍ വിഎസ് ആണ് രണ്ടാമന്‍. കാബിനറ്റ് പദവിയുള്ള പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി 68.85 ലക്ഷം രൂപയാണ് ചെലവഴിച്ചത്. 10.24 ലക്ഷം സാധന സാമഗ്രികള്‍ വാങ്ങുന്നതിനാണ് വിഎസ് ചെലവഴിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :