മന്ത്രി ബാബുവിനെ ഡിവൈഎഫ്‌ഐ തടഞ്ഞു: പ്രതിഷേധം ഭയന്ന് തിരിച്ചുപോകില്ലെന്ന് മന്ത്രി; ബിവറേജസ് ആസ്ഥാനം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം| JOYS JOY| Last Modified തിങ്കള്‍, 18 ജനുവരി 2016 (11:20 IST)
എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ പ്രതിഷേധം. തിരുവനന്തപുരത്ത്
ബിവറേജസ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രിയെ ഇടതു പ്രവര്‍ത്തകര്‍ തടഞ്ഞത്. മന്ത്രി തിരിച്ചു പോകണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചു പോകാമെന്ന് പൊലീസ് നിര്‍ദ്ദേശം നല്കിയെങ്കിലും അത് തള്ളിയ മന്ത്രി ബാബു ബിവറേജസ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു. മന്ത്രി വി എസ് ശിവകുമാറും എക്സൈസ് മന്ത്രി ബാബുവിനോടൊപ്പം ഉണ്ടായിരുന്നു.

തുടക്കത്തില്‍ മന്ത്രിയുടെ കാര്‍ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന്, മറ്റൊരു വഴിയിലൂടെ മന്ത്രിയെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിപക്ഷ എംഎല്‍എ വി ശിവന്‍കുട്ടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

അതേസമയം, പ്രതിഷേധത്തോട് കെ ബാബു എം എല്‍ എ ഇതുവരെ പ്രതികരിച്ചില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :