മമ്മൂട്ടിയുടെ ആഗ്രഹം പൊലിയുന്നു, പൃഥ്വിരാജിന് നായിക നയന്‍‌താര !

Mammootty, Prithviraj, Madhupal, Thrishna, Lalettan, മമ്മൂട്ടി, പൃഥ്വിരാജ്, നയന്‍‌താര, തൃഷ്ണ, ലാലേട്ടന്‍
Last Modified ശനി, 9 ജനുവരി 2016 (14:31 IST)
പൃഥ്വിരാജിന് നയന്‍‌താര നാ‍യികയാകുന്നു. മധുപാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘തൃഷ്ണ’ എന്നാണ് സിനിമയുടെ പേര്. പേരുകേട്ടിട്ട് എന്തോ ഒരു കാര്യം സ്ട്രൈക്ക് ചെയ്തോ? ചെയ്തു അല്ലേ? അതുതന്നെ!

മമ്മൂട്ടിയുടെ ആദ്യകാല ഹിറ്റ് ചിത്രം തന്നെ. ആ സിനിമയുടെ റീമേക്കാണ് ഇപ്പോള്‍ പൃഥ്വിരാജ് ചെയ്യുന്നത്. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഐ വിvശശി സംവിധാനം ചെയ്ത തൃഷ്ണ 1981ലാണ് റിലീസായത്. കൃഷ്ണദാസ് എന്ന കഥാപാത്രത്തെയാണ് ആ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്.

“ഞാന്‍ അഭിനയിച്ച സിനിമകളില്‍ ഏതെങ്കിലും റീമേക്ക് ചെയ്ത് വീണ്ടും നായകവേഷം അവതരിപ്പിക്കണമെന്ന് എനിക്ക് ആഗ്രഹമുള്ളത് തൃഷ്ണയും അരപ്പട്ട കെട്ടിയ ഗ്രാമത്തിലുമാണ്” - എന്ന് മമ്മൂട്ടി ഇടയ്ക്കിടെ ആഗ്രഹം പ്രകടിപ്പിക്കാറുള്ളതാണ്. പൃഥ്വി ആ കഥാപാത്രത്തെ പുനരവതരിപ്പിക്കുന്നതിലൂടെ മമ്മൂട്ടിയുടെ ആ ആഗ്രഹം പൊലിയുകയാണ്.

തൃഷ്ണയിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളായ ‘മൈനാകം കടലില്‍ നിന്നുയരുന്നുവോ...’, ‘ശ്രുതിയില്‍ നിന്നുയരും നാദശലഭങ്ങളേ...’ എന്നിവ റീമിക്സ് ചെയ്ത് അവതരിപ്പിക്കാനും സാധ്യതയുണ്ട്.

എം ടിയുടെ രചനയില്‍ ഒരു ചിത്രത്തില്‍ അഭിനയിക്കുക എന്ന പൃഥ്വിരാജിന്‍റെ മോഹം കൂടിയാണ് തൃഷ്ണയുടെ റീമേക്കിലൂടെ സാധ്യമാകുന്നത്. മധുപാലിന്‍റെ സിനിമയില്‍ ഇത് രണ്ടാം തവണയാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ‘തലപ്പാവ്’ എന്ന സിനിമ പൃഥ്വിക്ക് ഏറെ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്ത ചിത്രമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :