ബാർ കോഴക്കേസ്: ബാബുവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി

 മന്ത്രി കെ ബാബു , ബാർ കോഴക്കേസ് , ഹൈക്കോടതി
കൊച്ചി| jibin| Last Modified വ്യാഴം, 7 ജനുവരി 2016 (16:52 IST)
ബാർ കോഴക്കേസിൽ എക്സൈസ് മന്ത്രി കെ ബാബുവിനെതിരായ ആരോപണത്തിൽ സർക്കാരിനെതിരെ ഹൈക്കോടതി പരാമർശം. കേസിൽ എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണ്. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്മേൽ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല. ഈ റിപ്പോർട്ട് എന്തുകൊണ്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചില്ലെന്നും കോടതി ചോദിച്ചു.

ലളിതകുമാരി കേസിലെ വിധി പ്രകാരം മന്ത്രിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാമായിരുന്നില്ലേയെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എഎം ഷെഫീഖ് എന്നിവരടങ്ങിയ അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ബാബുവിനെതിരെ ആഭ്യന്തരമായി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തെളിവുകൾ ഇല്ലെന്നു കണ്ടെത്തിയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്യാഞ്ഞത് എന്നാണ് വിജിലൻസ് നിലപാട്. വിജിലൻസ് ഡിവൈ എസ്പി നൽകിയ റിപ്പോർട്ട് സർക്കാർ സ്വീകരിക്കുകയോ നിരസരിക്കുകയോ ചെയ്തോയെന്നും, അതല്ല റിപ്പോർട്ട് വിജിലൻസ് കോടതിക്ക് കൈമാറുകയാണോ ചെയ്തതെന്നും ഹൈക്കോടതി ചോദിച്ചു.

അതേസമയം, ഇതിന് വ്യക്തമായ മറുപടി നൽകാന സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കെപി ദണ്ഡപാണിക്ക് കഴിഞ്ഞില്ല. ബാർ കേസുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഉള്ളതിനാലാണ് റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസം നേരിടുന്നതെന്ന് എജി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :