ഹര്‍ത്താലില്‍ നിന്നു പരീക്ഷകളെ ഒഴിവാക്കണം: എംജി വി സി

 ഹര്‍ത്താല്‍ , എംജി സര്‍വകലാശാല , പരീക്ഷ
കോട്ടയം| jibin| Last Modified ബുധന്‍, 15 ജൂലൈ 2015 (11:14 IST)
ഹര്‍ത്താലില്‍ നിന്നു പരീക്ഷകളെ ഒഴിവാക്കണമെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ബാബു സെബാസ്റ്യന്‍. ഇക്കാര്യം ആവശ്യപ്പെട്ടു വിസി എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കത്തയച്ചു. പാല്‍, പത്രം, ആശുപത്രി എന്നിവ പോലെ പരീക്ഷകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്നാണു വിസി ആവശ്യപ്പെട്ടിരിക്കുന്നത്.

ഹര്‍ത്താലുകള്‍ മൂലം പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതു പരീക്ഷാ കലണ്ടറിനെ ബാധിക്കുന്നു. കോഴ്സുകള്‍ നീളുന്നതിനു ഹര്‍ത്താലുകള്‍ ഇടയാക്കുന്നതായും വിദ്യാര്‍ഥികളുടെ തുടര്‍പഠന സാധ്യതകള്‍ പ്രതിസന്ധിയിലാകുന്നതായും വിസി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :