യുവാവിന്റെ കസ്റ്റഡിമരണം; കോട്ടയത്ത് തിങ്കളാഴ്ച എല്‍ ഡി എഫ് ഹര്‍ത്താല്‍

കോട്ടയം| JOYS JOY| Last Modified ശനി, 11 ജൂലൈ 2015 (15:11 IST)
പൊലീസ് മര്‍ദ്ദനത്തില്‍ പരുക്കേറ്റ യുവാവ് മരിച്ച സംഭവത്തില്‍ തിങ്കളാഴ്ച കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍. യുവാവിന്റെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കോട്ടയം മരങ്ങാട്ടുപള്ളിയിലാണ് പൊലീസ് മര്‍ദനത്തില്‍ പരുക്കേറ്റ ദളിത് യുവാവ് മരിച്ചത്.

മരങ്ങാട്ടുപള്ളി സ്വദേശി സിബി ആണ് മരിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാള്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.

അതേസമയം, സംഭവത്തെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :