ജലാശയങ്ങളുടെ നാട്ടിലെ മെട്രോയ്ക്ക് നിറം ഇളം നീല

കൊച്ചി| VISHNU N L| Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (19:28 IST)
കൊച്ചി മെട്രോ ട്രെയിൻ ബോഗികൾക്ക് ഇളംനീലനിറം നൽകാൻ കെഎംആർഎൽ തീരുമാനിച്ചു. മെട്രോയ്ക്ക് നീല നിറം നൽകണമെന്ന് കൊച്ചി നഗരസഭ ആവശ്യപ്പെട്ടിരുന്നു. കൂടാതെ നിരവധി ജലാശയങ്ങളുള്ള നാട്ടിലെ മെട്രോയ്ക്ക് അവയെ സൂചിപ്പിക്കുന്ന നീലനിറമാകും കൂടുതല്‍ യോജിക്കുക എന്നാണ് നിറം നിശ്ചയിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ഉയര്‍ന്ന പൊതുവികാരം.

ട്രയിനിനുള്ളിലെ സീറ്റുകൾക്കും ഇതേ നിറമാകും ഉണ്ടാകുക. ട്രെയിനുള്ളിലെ കൈപ്പിടികൾക്ക് ഇളംപച്ച നിറം നൽകും. മെട്രോ റെയിൽ പദ്ധതിയിലെ കോച്ചുകളുടെ രൂപവും നിറവും നിർണയിക്കുന്നതിനുള്ള പ്രത്യേക യോഗം കൊച്ചി കെഎംആർഎൽ ഓഫീസിലാണ് നടന്നത്. കെഎംആർഎൽ പ്രതിനിധികൾ, കോച്ച് നിർമ്മാതാക്കളായ അൽസ്റ്റോമിന്റെ പ്രതിനിധികൾ, കോച്ചുകളുടെ നിറവും രൂപവും നിർണയിക്കാൻ കെഎംആർഎൽ ഏർപ്പെടുത്തിയ ഏജൻസികളുടെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :