അബിന്‍ സൂരി ദില്ലിയിലേക്ക്; കാണാതായ ഡോക്‌ടര്‍മാരുടെ ബന്ധുക്കള്‍ നേപ്പാളിലേക്ക്

കൊച്ചി| JOYS JOY| Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (13:01 IST)
ഭൂകമ്പത്തെ തുടര്‍ന്ന് നേപ്പാളില്‍ കാണാതായ മലയാളി ഡോക്‌ടര്‍മാരായ ഇര്‍ഷാദ്, ദീപക് തോമസ് എന്നിവരെ അന്വേഷിച്ച് ബന്ധുക്കള്‍ നേപ്പാളിലേക്ക്. ഡോ ഇര്‍ഷാദിന്റെ സഹോദരനും ഡോ ദീപക് തോമസിന്റെ ബന്ധുവുമാണ് നേപ്പാളിലേക്ക് യാത്ര തിരിക്കുന്നത്.

അതേസമയം, ഭൂകമ്പത്തില്‍ പരുക്കേറ്റ് കാഠ്‌മണ്ഡുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അബിന്‍ സൂരിയെ നാട്ടില്‍ എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഉച്ചയ്ക്ക് രണ്ടരയോടെ അബിന്‍ സൂരിയെ ഡല്‍ഹിയില്‍ എത്തിക്കും. ഡല്‍ഹിയില്‍ എത്തിക്കുന്ന അദ്ദേഹത്തെ തുടര്‍ ചികിത്സകള്‍ക്കായി എയിംസില്‍ പ്രവേശിപ്പിക്കും.

അബിന്‍ സൂരിയെ എംബസി അധികൃതര്‍ ബന്ധപ്പെട്ടെന്ന് അബിന്റെ ബന്ധുക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. അതേസമയം, നേപ്പാളില്‍ ഭൂകമ്പത്തില്‍ മരണം 10, 000 കവിയുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :