ലോക്കോപൈലറ്റുമാരുടെ സമരം: ട്രയിന്‍ ഗതാഗതം തകരാറിലായി

കൊച്ചി| JOYS JOY| Last Modified ഞായര്‍, 26 ഏപ്രില്‍ 2015 (17:53 IST)
സംസ്ഥാനത്ത് ലോക്കോ പൈലറ്റുമാരുടെ സമരം. സമരത്തെ തുടര്‍ന്ന് കൊച്ചി വഴിയുള്ള ട്രയിന്‍ ഗതാഗതം തടസ്സപ്പെട്ടു. നാലു ട്രയിനുകള്‍ റദ്ദു ചെയ്തതായി അധികൃതര്‍ അറിയിച്ചു.

അതേസമയം, ലോക്കോപൈലറ്റുമാരുടെ സമരം തുടരുന്നതിനാല്‍ പല ട്രയിനുകളും വൈകുമെന്ന് റെയില്‍വേ വ്യക്തമാക്കി. ബ്രീത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് എതിരെയാണു ലോക്കോ പൈലറ്റുമാര്‍ സമരം നടത്തുന്നത്.

എറണാകുളം - കോട്ടയം പാസഞ്ചര്‍, കോട്ടയം - എറണാകുളം പാസഞ്ചര്‍, എറണാകുളം - പാലക്കാട് മെമു, എറണാകുളം - കൊല്ലം മെമു എന്നീ ട്രയിനുകളാണു റദ്ദാക്കിയത്. കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് അടക്കുമുള്ള ട്രെയിനുകള്‍ വൈകും.

സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കൊച്ചിയിലും തിരുവനന്തപുരത്തുമായാണ് ചര്‍ച്ചകള്‍ നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :