തിരുവനന്തപുരം|
JOYS JOY|
Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (14:27 IST)
വിവാദ ഉത്തരവ് പുനപരിശോധിക്കുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍. തുടര്‍ച്ചയായി രണ്ടു പ്രാവശ്യം മീറ്റര്‍ റീഡിംഗ് എടുക്കാന്‍ കഴിയാതെ വന്നാല്‍ ഉപഭോക്താവില്‍ നിന്ന് പിഴ ഈടാക്കുമെന്ന് കഴിഞ്ഞദിവസം വൈദ്യുതി ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് പുനപരിശോധിക്കുമെന്ന് ഇന്ന് അറിയിച്ചിരിക്കുന്നത്.
വീടും മറ്റ് സ്ഥാപനങ്ങളും പൂട്ടിയിടുന്നത് അടക്കമുള്ള കാരണങ്ങള്‍ കൊണ്ട് മീറ്റര്‍ പരിശോധിക്കാന്‍ കഴിയാതെ വന്നാല്‍ പിഴ ഈടാക്കാനായിരുന്നു ബോര്‍ഡിന്റെ തീരുമാനം. സെപ്തംബര്‍ ഒന്നുമുതല്‍ ആയിരുന്നു ഉത്തരവിന് പ്രാബല്യം നല്കിയിരുന്നത്.
കെ എസ് ഇ ബിയുടെ ഈ തീരുമാനം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുര്‍ന്നാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പുന:പരിശോധിക്കുന്നത്.