അമ്മയെ കൊന്ന തനിക്ക് വധശിക്ഷ നൽകണം എന്ന് കോടതിയോട് കരഞ്ഞപേക്ഷിച്ച് പ്രതിയായ മകൻ

Sumeesh| Last Modified ശനി, 19 മെയ് 2018 (15:12 IST)
അമ്മയെ വെട്ടിക്കോന്ന തനിക്ക് വധ ശിക്ഷ നൽകണം എന്ന് പ്രതിയായ മകൻ കോടതിയിൽ കരഞ്ഞപേക്ഷിച്ചു. ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും കോടാതി വിധിച്ചതിനു ശേഷമാണ് നാടകീയമായ രംഗങ്ങൾക്ക് കോടതി സാക്ഷ്യം വഹിച്ചത്. സ്വന്തം അമ്മയെ കൊന്ന തനിക്ക് ഈ ശിക്ഷ മതിയാവില്ല എന്നെ തൂക്കിക്കൊല്ലണം എന്ന് പ്രതി ജഡ്ജിയോട് കരഞ്ഞ് ആപേക്ഷിക്കുകയായിരുന്നു.

മാവേലിക്കര അഡീഷണൽ ജില്ലാ കോടതിയാണ് നാടകീയ സഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. കോടതി ശിക്ഷ വിധിച്ച ശേഷം പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് തനിക്ക് വധശിക്ഷ നൽകണം എന്ന് പ്രതി കരഞ്ഞ് ആവശ്യപ്പെട്ടത്. പ്രതി വധശിക്ഷ അർഹിക്കുന്നുണ്ടെങ്കിലും പ്രതിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വധശിക്ഷ ജീവ പര്യന്തമാക്കി കുറക്കുന്നു എന്നാണ് കോടതിയുടെ വിഥി.

2018 ഒക്ടോബറിലാണ് സംഭവം ഉണ്ടായത്. സ്വത്ത് തർക്കത്തെ തുടർന്ന് പ്രതി സ്വന്തം അമ്മയായ ഭാസുരാംഗിയെ കോടാലികൊണ്ട് വെട്ടി കൊൽപ്പെടുത്തുകയായിരുന്നു. സ്വന്തം അച്ഛനും ബന്ധുക്കളും കാൺകെയാണ് പ്രതി സ്വന്തം അമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :