ആർഭാട വിവാഹങ്ങൾ നിയന്ത്രിക്കാനുള്ള വനിതാ കമ്മീഷന്‍ ശുപാര്‍ശ സംസ്ഥാനസര്‍ക്കാര്‍ തള്ളിക്കളഞ്ഞു

കോട്ടയം| VISHNU N L| Last Modified വ്യാഴം, 11 ജൂണ്‍ 2015 (16:08 IST)
ആർഭാട വിവാഹങ്ങൾ നിയന്ത്രിക്കാൻ ആവശ്യമായ നടപടികള്‍ക്കായി സംസ്ഥാന വനിതാ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. വിവാഹധൂർത്തു നിയന്ത്രിക്കാനായി 2013ലാണ് വനിതാ കമ്മിഷൻ സർക്കാരിനു നിർദ്ദേശങ്ങൾ സമർപ്പിച്ചത്. വധു അണിയുന്ന സ്വർണം പരമാവധി പത്തു പവനായി ചുരുക്കണമെന്നും വിവാഹ സദ്യ ഒരാള്‍ക്ക് 100 രൂപയില്‍ കൂടാന്‍ പാട്ല്ലെന്നുമുള്ള ശുപാര്‍ശകളാണ് കമ്മീഷന്‍ സമര്‍പ്പിച്ചത്.

എന്നാല്‍ ഇത് അപ്രായോഗികവും, നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ള തുമാണെന്നാണ് സര്‍ക്കാര്‍ കമ്മീഷനെ ആറിയി0ച്ചത്. ഇത് സംബന്ധിച്ച ഫയല്‍ സര്‍ക്കാര്‍ കമ്മീഷന് തിരിച്ചയച്ചു. മതമേലധ്യക്ഷൻമാരുമായും സം‌ഘടനകളുമായും തദ്ദേശസ്ഥാപനങ്ങളുമായും ചർച്ച ചെയ്ത് ആർഭാടത്തിനു തടയിടാൻ ശ്രമിക്കണമെന്നാണ് ഫയൽ തിരിച്ചയച്ചു സർക്കാർ നൽകിയ നിർദേശം.

പലതലങ്ങളിൽ ചർച്ച നടത്തിയെങ്കിലും നിയമനിർമാണത്തിലൂടെയുള്ള നിയന്ത്രണമെന്ന വനിതാകമ്മിഷന്റെ അഭിപ്രായത്തോടു സർക്കാർ യോജിച്ചില്ല. കമ്മിഷന്റെ ശുപാർശ യാഥാർഥ്യ ബോധത്തോടെയല്ലെന്നായിരുന്നു ചർച്ചകളിൽ പങ്കെടുത്ത സംഘടനകളു‌ടെയും നിലപാട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :