മുംബൈ വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണവേട്ട

മുംബൈ| VISHNU N L| Last Modified ശനി, 6 ജൂണ്‍ 2015 (16:03 IST)
മുംബൈ വിമാനത്താവളത്തില്‍ കൊടികളുടെ സ്വര്‍ണവേട്ട. മസ്ക്കറ്റിൽ നിന്ന് മുംബയ് വിമാനത്താവളത്തിലെത്തിയ ജെറ്റ് എയർവെയ്സിൽ നിന്നാണ് എട്ടു കിലോഗ്രാം തൂക്കമുള്ള സ്വർണബിസ്കറ്റുകള്‍
പിടിച്ചത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 1.99 കോടി രൂപ വിലവരുമെന്നാണ് വിവരം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 9 ഡബ്ല്യൂ-539 എന്ന ജെറ്റ് എയർവെയ്സ് വിമാനത്തിലെ യാത്രക്കാരനായ സെഗു നൈന മുഹമ്മദിനെ എയർ ഇന്റലിജൻസ് യൂണിറ്റ് ഓഫീസർമാർ പിടികൂടി.

വിമാനത്തിന്റെ പിൻഭാഗത്തെ ടോയ്‌ലറ്റിനു സമീപത്തെ മാലിന്യനിക്ഷേപിക്കുന്ന പെട്ടിയിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. നൈന മുഹമ്മദിനെ സംശയകരമായ സാഹചര്യത്തിൽ പിടികൂടി ചോദ്യം ചെയ്തതോടെയാണ് വിമാനത്തിൽ സ്വർണം ഒളിപ്പിച്ചത് പുറത്തായത്. വിമാനം കൊൽക്കത്തയിലേക്കുള്ള ആഭ്യന്തരസർവീസ് നടത്തുന്ന സമയത്ത് സ്വർണം വീണ്ടെടുക്കാനായിരുന്നു പദ്ധതി. അറസ്റ്റ് ചെയ്ത യാത്രക്കാരനെ ജുഡീഷ്യൽ കസ്റ്റഡിക്കായി ഉടനെ തന്നെ കോടതിയിൽ ഹാജരാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :