വിവാഹം മുടങ്ങി; കാരണം കാമറാമാന്‍

ഹൈദരാബാദ്‌| Last Modified വെള്ളി, 5 ജൂണ്‍ 2015 (12:30 IST)
കാമറാമാന്‍ കാരണം വരന്‍ മണ്ഡപത്തില്‍ നിന്നും പിണങ്ങി ഇറങ്ങിപ്പോയി. ഹൈദരബാദിലെ ഒരു വിവാഹവേദിയാണ്‌ നാടകീയമായ രംഗങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചത്‌. ഹിന്ദു ആചാരപ്രകാരമായിരുന്ന് വിവാഹം.

വരനും വധുവും മണ്ഡപത്തില്‍കയറിയ ശേഷമാണ്‌ പ്രശ്‌നങ്ങളുടെ ആരംഭം. വധുവിനു വരന്‍ താലി ചാര്‍ത്തുന്നതിന് ഇടയില്‍ കാമറാമാന്റെ ഇടപെടല്‍ അസഹനീയമാകുകയായിരുന്നു. ആചാരപ്രകാരം വധു വരന്റെ കഴുത്തില്‍ മാല ചാര്‍ത്തി. എന്നാല്‍ ഇത് കാമറയില്‍ പകര്‍ത്താന്‍ കാമറാമാന് കഴിഞ്ഞില്ല അതിനാല്‍ കാമറാമാന്‍ വധുവിനോട് മാല തിരകെയെടുത്ത് വീണ്ടും ചാര്‍ത്താന്‍ ആവശ്യപ്പെട്ടു. നിര്‍ദേശം അനുസരിച്ച വധു രണ്ടു തവണ ഇതിന് ശ്രമിച്ചെങ്കിലും കാമറാമാന് തൃപ്തിയായില്ല

ഇതോടെ ക്ഷമ നശിച്ച വരന്‍ കൈയ്യിലുണ്ടായിരുന്ന മാല വലിച്ചെറിഞ്ഞ് മണ്ഡപത്തില്‍ നിന്നും ഇറങ്ങിപ്പോയി. ബന്ധുക്കള്‍ തടയാന്‍ ശ്രമിച്ചെങ്കിലും വരന്‍ തിരിച്ചുവരാന്‍ കൂട്ടാക്കിയില്ല.‌വരനെ അനുനയിപ്പിച്ചു അടുത്ത മുഹൂര്‍ത്തത്തില്‍ വിവാഹം നടത്തുവാനുള്ള ശ്രമത്തിലാണ്‌ ബന്ധുക്കള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :