തിരുവനന്തപുരം|
Last Modified ചൊവ്വ, 27 ജനുവരി 2015 (20:17 IST)
ബാര്‍കോഴക്കേസില്‍
മുഴുവന്‍ തെളിവുകളും പുറത്തുവിടുന്നതിന് മുമ്പ് കെ എം മാണി ജയിലിലാകുമെന്ന് ബിജു രമേശ്. ഇത്രയും പ്രായമായ ഒരാളെ ജയിലില്‍ ആക്കുന്നതില്‍ വിഷമമുണ്ട് ബിജു രമേശ് കൂട്ടിചേര്‍ത്തു.
ജോസ് കെ മാണി സംസാരിക്കുന്നതിന്റെ തെളിവുകളും വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. ബാറുടമകളുമായി ഡീലുറപ്പിച്ചത് ജോസ് കെ മാണിയാണ് കോള്‍ ലിസ്റ്റ് പരിശോധിക്കണെന്നും ബിജു രമേശ് പറഞ്ഞു. താന്‍ പുറത്തുവിട്ട രേഖകള്‍ വ്യാജമാണെങ്കില്‍ പരിശോധിക്കണം. മാണി സാര്‍ പണം വാങ്ങിയകാര്യം നിഷേധിച്ചില്ലെന്നും ബിജു രമേശ് കൂട്ടിചേര്‍ത്തു.
നേരത്തെ തനിക്കെതിരായ തെളിവെന്ന പേരില്‍ ബിജു രമേശ് ഹാജരാക്കിയ ശബ്ദരേഖ ആരോപണം ഉന്നയിച്ച ശേഷം കെട്ടിച്ചമച്ച വ്യാജരേഖയാണെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞിരുന്നു. ഇതുകൂടാതെ
ബജറ്റില്‍ നികുതി കുറച്ചുകൊടുത്തു എന്നാണ് മറ്റൊരു ആരോപണത്തേയും മാണി നിഷേധിച്ചു. തന്നെ വേട്ടയാടുന്നതിന് പിന്നില്‍ രാഷ്ട്രീയഗൂഢാലോചനയുണ്ടെന്നും മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.