‘മുഖ്യമന്ത്രിയാകാന്‍ മാണി യോഗ്യന്‍‘

തിരുവനന്തപുരം| Last Modified വ്യാഴം, 7 ഓഗസ്റ്റ് 2014 (11:16 IST)
മുഖ്യമന്ത്രിയാകാന്‍ കെഎം മാണി എന്തുകൊണ്ടും യോഗ്യനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പക്ഷേ ഇക്കാര്യത്തില്‍ ഇല്ലാത്ത കാര്യത്തിന് മാധ്യമങ്ങള്‍ വാര്‍ത്ത സൃഷ്ടിക്കുകയാണ്.

മുമ്പൊക്കെ വാര്‍ത്തകള്‍ക്ക് ഉടമയുണ്ടായിരുന്നു. പക്ഷേ, അറിയുന്നു, കേള്‍ക്കുന്നു എന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. മാണിയെ സംബന്ധിച്ച വാര്‍ത്തകളിലും ഇതാണുണ്ടായതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി

കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന പിസി ജോര്‍ജിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് താനും അങ്ങനെ തന്നെ പറയുമല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. യുഡിഎഫും കോണ്‍ഗ്രസും ഒറ്റക്കെട്ടാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :