വരുണ്‍ ഗാന്ധിയെ മുഖ്യമന്ത്രിയാക്കിയാല്‍ യുപിയില്‍ വികസനമുണ്ടകും: മനേക ഗാന്ധി

ലഖ്‌നൗ| VISHNU.NL| Last Modified തിങ്കള്‍, 4 ഓഗസ്റ്റ് 2014 (16:35 IST)
ഒടുവില്‍ മനേക ഗാന്ധിയുടെ മനസിലിരുപ്പ് പുറത്തു വന്നു. മകനെ ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രിയാക്കുകയാണ് അവരുടെ ലക്ഷ്യം. വരുണ്‍ മുഖ്യമന്ത്രിയായാലേ ഉത്തര്‍പ്രദേശില്‍ വികസനം വരികയുള്ളു എന്നാണ് ഇപ്പോള്‍ മനേക പറയുന്നത്. കഴിഞ്ഞ ദിവസം സ്വന്തം മണ്ഡലമായ പിലിഭിത്തില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടേയാണ് വ്രുണിനെ മുഖ്യമന്ത്രിയാക്കണമെന്ന് അവര്‍ ജനങ്ങളൊട് ആവശ്യപ്പെട്ടത്.

2017-ല്‍ യുപിയില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടാണ്‌ മനേക ഗാന്ധിയുടെ രാഷ്‌ട്രീയ കരുനീക്കം. നിയമസഭ തെരഞ്ഞെടുപ്പില്‍ വരുണ്‍ ഗാന്ധിയെ മൂഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥിയാക്കണമെന്ന സന്ദേശമാണ്‌ മനേക പാര്‍ട്ടി നേതൃത്വത്തിന്‌ നല്‍കിയത്‌. നിലവില്‍ സൂല്‍ത്താന്‍പൂരില്‍ നിന്നുള്ള എംപിയാണ്‌ വരുണ്‍ ഗാന്ധി.

കേന്ദ്രത്തില്‍ ബിജെപി ഗവണ്‍മെന്റ്‌ അധികാരത്തില്‍ വന്നതോടെ യുപിയിലെ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ വികസന പദ്ധതികള്‍ ഉപേക്ഷിച്ചുവെന്ന്‌ മനേക ഗാന്ധി കുറ്റപ്പെടുത്തി. ഇനി യുപിയില്‍ വികസനം വരാന്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരണം. ബിജെപി സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി വരുണ്‍ വന്നാല്‍ കൂടുതല്‍ നന്നായിരിക്കുമെന്ന്‌ മനേക ഗാന്ധി പറഞ്ഞു.

അതേസമയം മനേക ഗാന്ധിയെ തള്ളി ബിജെപി സംസ്‌ഥാന നേതൃത്വം രംഗത്ത്‌ വന്നു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‌ മൂഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥിയെക്കുറിച്ച്‌ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്ന്‌ ബിജെപി സംസ്‌ഥാന പ്രസിഡന്റ്‌ ലക്ഷമികാന്ത്‌ ബാജ്‌പേയ്‌ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :