മാണി കോഴ വാങ്ങിയതായി വിശ്വസിക്കുന്നു എന്ന് താമരശേരി ബിഷപ്

കോഴിക്കോട്| VISHNU.NL| Last Modified വെള്ളി, 5 ഡിസം‌ബര്‍ 2014 (15:52 IST)
ബാര്‍ ആരോപണത്തില്‍ ധനമന്ത്രി കെഎംമാണിക്കെതിരെ താമരശേരി ബിഷപ്പ് രംഗത്ത്. പൂട്ടിയ ബാറുടകള്‍ തുറക്കാന്‍ മാണി കോഴ വാങ്ങിയതായി വിശ്വസിക്കുന്നുവെന്ന് താമരശേരി ബിഷപ്പും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ചെയര്‍മാനുമായ റെമിജിയൂസ് ഇഞ്ചാനാനിയേല്‍ പറഞ്ഞു.

മദ്യനയത്തിലെ സര്‍ക്കാര്‍ നിലപാടുമാറ്റമാണ് തന്നെ ഇങ്ങനെ വിശ്വസിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ആരോപണം ആദ്യമുയര്‍ന്നപ്പോള്‍ താന്‍ ഇത് വിശ്വസിച്ചിരുന്നില്ല. ഈ നിലക്കുപോയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണകക്ഷികള്‍ ദുഖിക്കേണ്ടിവരും- അദ്ദേഹം പറഞ്ഞു. ആര്‍ത്തി പൂണ്ട ഭരണാധികാരികളുടെ ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍ക്കാര്‍ തെറ്റ് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ തിരിച്ചടി ഉണ്ടാവുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :