ബാർ കോഴ: വിജിലൻസ് നിയമോപദേശം തേടും

ബാർ കോഴ , വിജിലൻസ് നിയമോപദേശം തേടും , കെഎം മാണി
തിരുവനന്തപുരം| jibin| Last Modified വെള്ളി, 5 ഡിസം‌ബര്‍ 2014 (12:11 IST)
ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ധനമന്ത്രി കെഎം മാണിക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടാൻ കേസ് അന്വേഷിക്കുന്ന വിജിലൻസ് തീരുമാനിച്ചു. നിയമോപദേശം ലഭിച്ചാല്‍ ഒരാഴ്ച്യ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം.

വിഷയത്തില്‍ ഇനി ആരെയും വിളിച്ചു വരുത്തി മൊഴി എടുക്കേണ്ടെന്നും. മൊഴി നല്‍കാന്‍ ആരെങ്കിലും വിജിലൻസിനെ സമീപിച്ചാല്‍ മാത്രം അവരുടെ മൊഴി രേഖപ്പെടുത്തിയാല്‍ മതിയെന്നുമാണ് വിജിലൻസ് നിലവില്‍ ആലോചിക്കുന്നത്.

നേരത്തെ ഹൈക്കോടതി വിജിലന്‍സ് ഡയറക്ടടറോട് ബാർ കോഴ കേസില്‍ സ്വതന്ത്രമായ തീരുമാനം കൈക്കൊള്ളാന്‍ ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നിയമോപദേശം തേടാൻ വിജിലൻസ് തീരുമാനിച്ചത്. കേസില്‍ മൊഴി നല്‍കാല്‍ പലരോടും വിജിലന്‍സ് ആവശ്യപ്പെട്ടുവെങ്കിലും പലരും കൂടുതല്‍ സമയം ചോദിച്ച് പിന്മാറുകയായിരുന്നു. 19 പേർ മാത്രമാണ് മൊഴി നല്‍കാനായി വിജിലന്‍സ് മുമ്പാകെ എത്തിയത്. തുടർന്നാണ് ഇനി മൊഴി എടുക്കേണ്ടെന്ന് വിജിലൻസ് തീരുമാനിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :