യാത്രയ്ക്കിടെ മാനഭംഗശ്രമം: ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍

യുവതിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ടാക്സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

kochi, rape, police, arrest കൊച്ചി, പീഡനം, പൊലീസ്, അറസ്റ്റ്
കൊച്ചി| Last Modified വെള്ളി, 29 ജൂലൈ 2016 (12:41 IST)
യുവതിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ടാക്സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാലോട് കള്ളിപ്പാറ സുനില്‍ ഭവനില്‍ സുനില്‍ കുമാര്‍ എന്ന 24 കാരനാണു സിറ്റി പൊലീസ് പിടിയിലായത്.

തിങ്കളാഴ്ച രാത്രി പത്തു മണിയോടെ ഗോശ്രീ റോഡിലൂടെ യുവാവായ ബന്ധുവിനൊപ്പം റോഡരുകിലൂടെ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെയും കാറിലെത്തിയ സുനില്‍ തടഞ്ഞു. താന്‍ പൊലീസുകാരനാണെന്നും സംശയകരമായ സാഹചര്യത്തില്‍ നിങ്ങള്‍ ഇരുവരും അസമയത്ത് റോഡിലൂടെ പോകുന്നതിനാല്‍ സ്റ്റേഷനിലേക്ക് കാറില്‍ വരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭീഷണിപ്പെടുത്തി ഇരുവരെയും കാറില്‍ കയറ്റി കണ്ടെയ്‍നര്‍ റോഡിലൂടെ മുന്നോട്ടു പോവുകയും പകുതി വഴിയില്‍ ബന്ധുവിനെ കാറില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു.

കുറെ ദൂരം മുമ്പോട്ടു പോയ ശേഷം യുവതിയെ മാനഭംഗപ്പെടുത്താന്‍ സുനില്‍ ശ്രമിച്ചപ്പോള്‍ യുവതി ബഹളം വയ്ക്കുകയും ആളുകള്‍ എത്തുമെന്ന് കണ്ട് സുനില്‍ യുവതിയെ കാറില്‍ നിന്നിറക്കിവിട്ട് സ്ഥലം വിടുകയും ചെയ്തു.

യുവതി പിന്നീട് മുളവുകാട് പൊലീസില്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കി. സുനിലിന്‍റെ കാറിന്‍റെ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് നഗരത്തിലെ പ്രമുഖ ഓണ്‍ലൈന്‍ ടാക്സി ഗ്രൂപ്പിലെ ഡ്രൈവറായ സുനില്‍ പൊലീസ് പിടിയിലായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :