ഇനി മദ്യപിച്ചാൽ വീട്ടുകാർക്കും പത്തുവർഷം തടവുശിക്ഷ; ബീഹാറിൽ നിയമം വിവാദമാകുന്നു, 'താലിബാൻ നിയമം' അടിച്ചേൽപ്പിക്കുന്നുവെന്ന് സുശീൽകുമാർ മോദി

മദ്യപിച്ചാൽ 10 വർഷം തടവുശിക്ഷ; ബിഹാറിൽ നിയമം വിവാദമായി

aparna shaji| Last Modified വെള്ളി, 29 ജൂലൈ 2016 (08:22 IST)
ഇനി മുതൽ മദ്യപിക്കുന്നവർക്കും അവരുടെ കുടുംബത്തിനും പത്തുവർഷം തടവുശിക്ഷ. ഇതു സംബന്ധിച്ച ബിൽ നിയമസഭയിൽ ഇന്നു തുടങ്ങുന്ന മഴക്കാല സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് തീരുമാനം. മദ്യനിരോധനം ലംഘിക്കുന്നവരുടെ കുടുംബാംഗങ്ങൾക്കും തടവുശിക്ഷ ഉറപ്പാക്കുന്ന തരത്തിൽ അബ്‌കാരി നിയമം കർക്കശമാക്കാനുള്ള ബിഹാർ സർക്കാരിന്റെ ഈ നീക്കം വിവാദമാവുകയാണ്.

മദ്യനിരോധന വിഷയത്തിൽ മുഖ്യമന്ത്രി നിതീഷ്കുമാർ ‘താലിബാൻ നിയമം’ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതായാണ് ബിജെപിയുടെ പ്രമുഖ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽകുമാർ മോദി കുറ്റപ്പെടുത്തി. നിയമം ലംഘിച്ച് മദ്യം ഉപയോഗിക്കുന്നവരുടെ വീട്ടിലെ മുതിർന്ന അംഗങ്ങൾക്ക് പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന തരത്തിലാണ് നിയമ ഭേദഗതി. മദ്യം ഉപയോഗിക്കുന്നതിന് കൂട്ടുനിന്നു, പൊലീസിനെ വിവരമറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് കുടുംബാംഗങ്ങളെയും കേസിൽ ഉൾപ്പെടുത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :