ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
പാറശാലയില്‍ വന്‍ കഞ്ചാവുവേട്ട; പൂവച്ചല്‍ സ്വദേശി അറസ്റ്റില്‍

തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താനായി കൊണ്ടുവന്ന നാലു കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂവച്ചല്‍ ഉണ്ടപ്പാറ സ്വദേശി ഷറഫുദ്ദീന് എന്ന 33 കാരനാണ് പാറശാല പൊലീസ് വലയിലായത്.
കഴിഞ്ഞ ദിവസം രാവിലെ ആറരയ്ക്കുള്ള മധുര- പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. രണ്ട് പൊതികളിലായി സീല്‍ ചെയ്ത നിലയിലാണ് ഇയാള്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കഞ്ചാവ് ചില്ലറ വില്‍പ്പനയ്ക്കാണു കൊണ്ടുവന്നതെന്ന് ഇയാള്‍ വെളിപ്പെടുത്തി. സമാന കേസുകളില്‍ മുമ്പും ശിക്ഷിക്കപ്പെട്ട ഇയാളെ പാറശാല ട്രെയില്‍വേ സ്റ്റേഷന് എസ്.ഐ അനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
|
|
അനുബന്ധ വാര്‍ത്തകള്‍
- യുവതിയ്ക്കു നേരെ ആക്രമണം; രണ്ട് പേര് പൊലീസ് പിടിയില്‍
- അധ്യാപികയുടെ ‘വിനോദം’ അതിരുകടന്നോ ?; വിദ്യാർഥിനി കിണറ്റിൽ ചാടി - സംഭവം നടന്നത് കാസര്‍ഗോഡ്
- നെഹ്റു കോളേജിനെ പിന്തുണച്ച് പൊലീസ് എഫ് ഐ ആർ; ‘ജിഷ്ണുവിന്റെ ആത്മഹത്യ കോപ്പിയടി പിടിച്ചതിലുളള മനോവിഷമത്താല്‍’, അതൃപ്തിയുമായി ബന്ധുക്കള്‍
- മാനേജ്മെന്റിന്റേത് കുറ്റസമ്മതം; ലക്ഷ്യം നീതിയാണ്, അധ്യാപകരെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന് നെഹ്റു കോളേജ് വിദ്യാർത്ഥികൾ
- എനിക്ക് എഴുത്തുകാരനാകണ്ട, ശ്മശാനങ്ങളുടെ നോട്ടു പുസ്തകം ഞാൻ കത്തിക്കുന്നു: കമൽ സി ചവറ