ഇനി മമ്മൂട്ടി ബഹുമാന്യനായ എം പിയാകും, സൂപ്പര്‍ താരം രാജ്യസഭയിലേക്ക്

തിരുവനന്തപുരം| VISHNU N L| Last Modified ബുധന്‍, 25 മാര്‍ച്ച് 2015 (17:03 IST)
സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലൊന്നിലെ സി പി എം സ്ഥാനാര്‍ഥിയായി സൂപ്പര്‍ താരം മമ്മൂട്ടിയെ മത്സരിപ്പിക്കാന്‍ ഇടതുപക്ഷം നീക്കം തുടങ്ങിയതായി വാര്‍ത്തകള്‍. കേരളത്തില്‍ നിന്നുള്ള ഇടത് എം പിമാരായ പ് രാജീവ്, എം പി അച്യുതന്‍, കോണ്‍ഗ്രസിലെ വയലാര്‍ രവി എന്നിവരുടെ കാലാവധി അടുത്തമാസം കഴിയും. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.

അടുത്ത മാസം 16നാണ് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. നിയമസഭയിലെ അംഗബലമനുസരിച്ചാണ് പ്രതിനിധികളെ ജയിപ്പിക്കാന്‍ സാധിക്കുക. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി മമ്മൂട്ടി, കൈരളി ടിവി ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ്, സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, അദ്ദേഹത്തിന്റെ ഭാര്യയും പൊളിറ്റ് ബ്യൂറോ അംഗവുമായ ബ്രിന്ദാ കാരാട്ട്, പ്രമുഖ മാധ്യമപ്രവര്‍ത്തകനായ എന്‍ മാധവന്‍ കുട്ടി എന്നിവരേയും പരിഗണിക്കുന്നുണ്ട്.

നിലവില്‍ ഒഴിവു വന്നിരിക്കുന്ന മൂന്ന് സീറ്റുകളില്‍ ഒരെണ്ണത്തിലേക്ക് മാത്രമെ അംഗബലമനുസരിച്ച് ഇടത്പക്ഷത്തിന് വിജയിക്കാന്‍ സാധിക്കു. മറ്റ് രണ്ടിലേക്കും യു ഡി എഫിനാകും മേല്‍ക്കൈ ഉണ്ടാവുക. തെരഞ്ഞെടുപ്പ് കമ്മീഷനാണ് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പും നിയന്ത്രിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :