മമ്മൂട്ടിയും ജയറാമും ദിലീപും: ഒരു ലണ്ടന്‍ പ്രണയകഥ!

മമ്മൂട്ടി, ദിലീപ്, ജയറാം, മഞ്ജു, ഷാഫി
Last Updated: ബുധന്‍, 25 മാര്‍ച്ച് 2015 (16:20 IST)
മമ്മൂട്ടിയും ജയറാമും ദിലീപും ലണ്ടനിലേക്ക്. സിനിമകളുടെ ചിത്രീകരണത്തിനായാണ് താരങ്ങള്‍ ലണ്ടനിലേക്ക് പറക്കുന്നത്. അതേ, ഈ സൂപ്പര്‍സ്റ്റാറുകളുടെ അടുത്ത സിനിമകളുടെ പ്രധാന ലൊക്കേഷന്‍ ലണ്ടനാണ്.

മമ്മൂട്ടി നായകനാകുന്ന ലണ്ടന്‍ പശ്ചാത്തലത്തിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ഉദയ് അനന്തനാണ്. ജൂണിലാണ് ഈ ത്രില്ലറിന്‍റെ ചിത്രീകരണം ആരംഭിക്കുന്നത്.

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ജയറാം സിനിമയും ലണ്ടനിലാണ് ചിത്രീകരിക്കുന്നത്. ഇതിന്‍റെ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു.

ദിലീപിന്‍റെ ലണ്ടന്‍ സിനിമ സംവിധാനം ചെയ്യുന്നത് ഷാഫിയാണ്. ഒരിടവേളയ്ക്ക് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ഈ സിനിമ പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :