ആരാണ് ഈ #മലയാളീസ്? ട്വിറ്ററില്‍ തരംഗമായ ഹാഷ്ടാഗിനേക്കുറിച്ചറിയേണ്ടതെല്ലാം

തിരുവനന്തപുരം| VISHNU N L| Last Modified ചൊവ്വ, 7 ഏപ്രില്‍ 2015 (15:59 IST)
ട്വിറ്ററില്‍ കഴിഞ്ഞ കുറേ മണിക്കൂറുകള്‍കൊണ്ട് ട്വിറ്ററില്‍ ഒരു ഹാഷ് ടാഗ് തരംഗം ആയിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ എന്താണ് ഈ ഹാഷ് ടാഗ് എന്ന് പല ഇന്ത്യാക്കാര്‍ക്കും മനസിലായിട്ടില്ല. എന്നാലോ ഹാഷ്ടാഗ് ഇന്ത്യന്‍ ഭാഷയില്‍ ഉള്ളതാണ് താനും. എന്നാല്‍ ഈ ഹാഷ് ടാഗ് വായിക്കാനും വിശദീകരിക്കാനും, പറഞ്ഞു തരാനും ഒടേ തമ്പുരാന്‍ കഴിഞ്ഞാല്‍ ഒരേയൊരു വിഭാഗം മാത്രമേ ഇന്ന് ഈ ഭൂമുഖത്തുള്ളു. അവരെയാണ് ഈ ഹാഷ്ടാഗ് പ്രതിനിധികരിക്കുന്നത്. #മലയാളീസ് എന്ന ടാഗാണ് ട്വിറ്ററില്‍ ട്രന്‍ഡായിരിക്കുന്നത്.

വാട്ട് ഈസ് ദ മീനിങ് ഓഫ് മലയാളീസ്?- ഈ ഹാഷ് ടാഗ് ട്രന്‍ഡായത് ണ്ട് മലയാളമറിയാത്ത ഒരു ട്വിറ്റര്‍ കൂട്ടുകാരന്‍ ചോദിച്ചുപോയതാണ് ഈ ചോദ്യം. എന്നാല്‍ അതിന് ‘ബ്ലഡി മലയാളീസ്’ നല്‍കിയ നിര്‍വചനങ്ങള്‍ വായിച്ചാല്‍ ചിരിച്ച് ചിരിച്ച് മണ്ണുകപ്പുകയേ നിവൃത്തിയുള്ളു.
ഏതായാലും ലോകത്ത് മലയാളം എന്നൊരു ഭാഷ ഉണ്ടെന്ന് നാല്‍ പേരെ അറിയിച്ച സന്തോഷത്തിലാണ് ട്വിറ്ററാദികളായ #മലയാളീസ്. മലയാളീസിന് മലയാളികള്‍ നല്‍കിയ നിര്‍വചനങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :