അടുത്ത ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുക്കുക താനായിരിക്കും: ശ്രീശാന്ത്

 ക്രിക്കറ്റ് താരം ശ്രീശാന്ത് , ക്രിക്കറ്റ് ലോകം , ട്വിറ്റര്‍ , ധോണി , കോഹ്‌ലി , ക്രിക്കറ്റ്
കൊച്ചി| jibin| Last Modified വെള്ളി, 27 മാര്‍ച്ച് 2015 (17:57 IST)
ഇപ്പോഴത്തെ എല്ലാ ആരോപണങ്ങളില്‍ നിന്നും കുറ്റ വിമുക്തനായി ഉടന്‍ തന്നെ ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്ന് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത്. താന്‍ കഠിനമായി പരിശീലനം നടത്തുന്നുണ്ടെന്നും ഇന്ത്യന്‍ ടീമില്‍ വീണ്ടും കളിക്കാനുള്ള അവസരത്തിനായി ക്ഷമയോടെ കാത്തിരിക്കുകയാണെന്നും. ദൈവം അനുഗ്രഹിച്ചാല്‍ അടുത്തതവണ ലോകകപ്പ് നേടുന്ന ടീമില്‍ താന്‍ അംഗമാവുമെന്നും ശ്രീശാന്ത് ട്വിറ്ററില്‍ വ്യക്തമാക്കി.

ദൈവം അനുഗ്രഹിക്കുകയാണെങ്കില്‍ അടുത്ത ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുക്കുക താനായിരിക്കും. അവസരങ്ങള്‍ക്കായി ക്ഷമയോടെ കാത്തിരിക്കുകയും ഈ അവസരം വരുമ്പോള്‍ മികവ് പ്രകടനമാക്കേണ്ടതുമുണ്ട്. ലോകകപ്പില്‍ കളിക്കാതിരിക്കുന്നത് സങ്കടകരമായ അനുഭവമാണ്. ഇപ്പോഴത്തെ എല്ലാ ആരോപണങ്ങളില്‍ നിന്നും വൈകാതെ തന്നെ മുക്തനാവുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു. ഇന്ത്യ വിജയിച്ച 2011ലെ ലോകകപ്പിലും 2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടി ട്വന്റി ലോകകപ്പിലും ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :