സ്ത്രീകള്‍ക്കു നേരെ ഉണ്ടാവുന്ന അതിക്രമങ്ങള്‍ കണ്ട് തല കുനിഞ്ഞു പോകുന്നു: മോഡി

ന്യൂഡല്‍ഹി| VISHNU| Last Modified ഞായര്‍, 8 മാര്‍ച്ച് 2015 (15:07 IST)
ഇന്ത്യയില്‍ സ്ത്രീകള്‍ക്കു നേരെ ഉണ്ടാവുന്ന അതിക്രമങ്ങള്‍ കണ്ട് നാണക്കേടു കൊണ്ട് തല കുനിഞ്ഞു പോവുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അന്തര്‍ദേശീയ വനിതാ ദിനത്തില്‍ ട്വിറ്ററില്‍ എഴുതിയ സന്ദേശത്തിലാണ് മോഡി ഇക്കാര്യം വ്യക്തമാക്കിയത്.
സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും അനീതിയും അവസാനിപ്പിക്കാന്‍ തോളോട് തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനും മോഡി ആഹ്വാനം ചെയ്തു.

ഇന്ത്യയുടെ വികസന യാത്രയില്‍ സ്ത്രീകള്‍ക്ക് തുല്യവും അവിഭാജ്യവുമായ പങ്ക് വഹിക്കാന്‍ കഴിയും. സ്ത്രീകളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. രാജ്യത്തെ സ്ത്രീകളടക്കമുള്ള ജനങ്ങള്‍ക്ക് മാന്യമായ ജീവിത സാഹചര്യം ഉണ്ടാക്കി കൊടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം- മോഡി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :