ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മമ്മൂട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, താരം വിശ്രമത്തില്‍

 മമ്മൂട്ടിക്ക് ശാരീരികാസ്വാസ്ഥ്യം , ആശുപത്രി , മമ്മൂട്ടി , പനിയും തലവേദനയും, മലയാള സിനിമ
മുംബൈ| jibin| Last Updated: തിങ്കള്‍, 15 ഫെബ്രുവരി 2016 (11:01 IST)
കടുത്ത പനിയെ തുടര്‍ന്ന് നടന്‍ മമ്മൂട്ടിക്ക് ശാരീരികാസ്വാസ്ഥ്യം. തലവേദനയും പനിയും ഉണ്ടായതോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുംബൈയില്‍ സംഘടിപ്പിച്ച പ്രവാസി സംഘടനയുടെ കലാസന്ധ്യയില്‍ പങ്കെടുക്കുബോഴാണ് താരത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ രക്ത സമ്മര്‍ദം ഉയര്‍ന്ന നിലയിലായിരുന്നു. കൂടാതെ കടുത്ത പനിയും തലവേദനയും ഉണ്ടായിരുന്നു. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം രാത്രിതന്നെ ബംഗളുരുവിലേക്ക് പോയ അദ്ദേഹം മദര്‍ഹുഡ് ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം മകളുടെ വീട്ടില്‍ വിശ്രമത്തിലാണ്.


കഴിഞ്ഞ ദിവസങ്ങളിലെ ഉറക്കകുറവും രക്തസമ്മര്‍ദ്ദ ഗുളിക കഴിക്കാന്‍ മറന്നതുമാണ് ദേഹാസ്വാസ്ഥ്യത്തിന് ഇടയാക്കിയതെന്ന് മമ്മുട്ടി പറഞ്ഞു. ഈയാഴ്‌ച
തന്നെ ബംഗളുരൂവിലെ തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തില്‍ മമ്മൂട്ടി പങ്കു ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :