‘അതാവണമെടാ പൊലീസ്’.... മമ്മൂട്ടിക്ക് നായിക ശരത്കുമാറിന്‍റെ മകള്‍, കര്‍ണാടകയില്‍ ഒരുങ്ങുന്നത് രണ്‍ജി പണിക്കര്‍ മോഡല്‍ ആക്ഷന്‍ ത്രില്ലര്‍!

Police, Mammootty, Varalakshmi, Renji Panicker, Mohanlal,  പൊലീസ്, മമ്മൂട്ടി, വരലക്ഷ്മി, രണ്‍ജി പണിക്കര്‍, മോഹന്‍ലാല്‍
Last Updated: ശനി, 13 ഫെബ്രുവരി 2016 (16:20 IST)
മമ്മൂട്ടി വീണ്ടും പൊലീസ് യൂണിഫോം അണിയുകയാണ്. രണ്‍ജി പണിക്കരുടെ മകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കര്‍ക്കശക്കാരനായ പൊലീസ് ഓഫീസറായാണ് മമ്മൂട്ടി എത്തുന്നത്.

ശരത്കുമാറിന്‍റെ മകള്‍ വരലക്ഷ്മി ശരത്കുമാറാണ് ഈ ചിത്രത്തില്‍ മമ്മൂട്ടിക്ക് നായികയാകുന്നത്. വരലക്ഷ്മിയുടെ ആദ്യ മലയാള ചിത്രമാണിത്. തമിഴിലെ വില്ലന്‍ നടന്‍ സമ്പത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കര്‍ണാടകയിലെ കോളാറില്‍ ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ ലൊക്കേഷനില്‍ ആദ്യമായാണ് ഒരു മലയാള ചിത്രം ഷൂട്ടുചെയ്യുന്നത്.

ഒട്ടേറെ സിനിമകളില്‍ പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി. ഏറ്റവും ഒടുവില്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ‘രൌദ്ര’ത്തിലാണ് മമ്മൂട്ടി പൊലീസായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :