ഓട്ടോയിൽ കയറിയ കമിതാക്കളുടെ സ്നേഹപ്രകടനം അതിരുകടന്നു; ഡ്രൈവർ തിരിഞ്ഞ് നോക്കി, റോഡിൽ കൂട്ടയിടി

കമിതാക്കളുടെ സ്നേഹപ്രകടനം അതിരുകടന്നപ്പോൾ...

aparna shaji| Last Modified ശനി, 7 ജനുവരി 2017 (14:30 IST)
കമിതാക്കളുടെ സ്നേഹപ്രകടനം കണ്ട ഓട്ടോ ഡ്രൈവറുടെ കട്രോൾ പോയി റോഡിൽ കൂട്ടയിടി നടന്നു. പത്തനംതിട്ടയിൽ വെള്ളിയാശ്ച ഉച്ചയ്ക്കാണ് സംഭവം. അടൂർ - ശാസ്താംകോട്ട റോഡിൽ തൂവയൂർ ഭാഗത്തായിരുന്നു കൂട്ടയിടി നടന്നത്. പൊലീസെത്തിയാണ് ഗതാഗത തടസ്സം നീക്കിയത്.

കടമ്പനാട് സ്വദേശിയായ ഡിഗ്രി പെൺകുട്ടിയും കാമുകനും നാടുചുറ്റാൻ ഓട്ടോയിൽ കയറിയതാണ്. ഓട്ടോയിൽ കയറിയതോടെ ഇരുവരുടെയും സ്നേഹ പ്രകടനങ്ങളും അതിരുകടന്നു. എതിരെ വരുന്ന വാഹനങ്ങളിൽ ഉള്ളവർ ശ്രദ്ധിക്കുന്നത് കണ്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് ഡ്രൈവർ സംഭവം കാണുന്നത്. കമിതക്കളോട് ദേഷ്യപ്പെടുകയും ചെയ്തു. എന്നാൽ, ആ സമയം ഓട്ടോയുടെ ബാലൻസ് നാഷ്ടമാവുകയായിരുന്നു.

ഓട്ടോ എതിരെ വന്ന കാറിനിട്ടിടിച്ചു. കാർ പെട്ടന്ന് ബ്രയ്ക് പിടിച്ചപ്പോൾ പുറകേ വന്ന ബൈക്കും കൂട്ടിയിടിച്ചു. ചെറിയതോതിലുള്ള കൂട്ടയിടി ആയിരുന്നെങ്കിലും ഡ്രൈവർമാർ തമ്മിൽ അടിപിടിയായി. ഒരുവിധത്തിലാണ് ഓട്ടോക്കാരൻ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയത്. കമിതാക്കളേ ചീത്തപറയാൻ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ആടു കിടന്നിടത്ത് പൂട പോലുമില്ലെന്ന് പറഞ്ഞത് പോലെയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :