അനാഥനെന്ന് പറഞ്ഞ് വിവാഹം കഴിച്ചു, രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കെ പറ്റിച്ചു കടന്നുകളഞ്ഞു; ഭർത്താവിനെ കണ്ടെത്തി തരണമെന്ന് യുവതി

ചൊവ്വ, 31 ജൂലൈ 2018 (08:50 IST)

മാസങ്ങൾക്ക് മുൻപ് കാണാതായ ഭർത്താവിനെ ഫെയ്‌സ്ബുക്കില്‍ കണ്ടു ഞെട്ടി യുവതി. തന്നെ ചതിച്ച് പോയതാണ് ഭർത്താവെന്ന് മനസ്സിലാക്കിയ യുവതി പൊലീസിൽ പരാതി നൽകി. കാസര്‍കോട് വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ ദീപു ഫിലിപ്പ് എന്ന യുവാവിനെതിരെയാണ് ഭാര്യ ബേബി പോലീസില്‍ പരാതി നല്‍കിയത്. 
 
പ്രണയ വിവാഹിതരാണ് ഇവര്‍. രണ്ടാമത്തെ കുഞ്ഞിനെ ബേബി ഗര്‍ഭം ധരിച്ച് ഒന്‍പതു മാസമായിരിക്കുന്ന സമയത്ത് ജോലി ആവശ്യത്തിന് എന്നു പറഞ്ഞ് വീടു വിട്ടു പോയ ദീപു പിന്നീട് തിരിച്ചു വന്നില്ല. ഇപ്പോള്‍ 9 മാസം പിന്നിടുന്നു. ഒരിക്കൽ പോലും ബേബി തന്നെ വിളിച്ചിട്ടില്ലെന്ന് ബേബി പറയുന്നു. 
 
ദീപുവിനേക്കുറിച്ച് പല തരത്തില്‍ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇതിനിടെയാണ് അയല്‍വാസിയുടെ ഫോണില്‍ ദീപുവിന്റെ ഫെയ്‌സ്ബുക്ക് പേജ് കണ്ടത്. ഇതോടെ ഭര്‍ത്താവിനെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
 
നുണ പറഞ്ഞാണ് ദീപു തന്നെ 2009ല്‍ വിവാഹം ചെയ്തതെന്നും ബേബി പറഞ്ഞു. കാസര്‍കോട് സ്വദേശിയായ ബേബി എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ദീപുവിനെ പരിചയപ്പെട്ടത്. ഈ പരിചയമാണ് പിന്നീട് പ്രണയത്തിലേയ്ക്ക് മാറിയത്.
 
താന്‍ ഹിന്ദുവാണെന്നും അനാഥനാണെന്നുമായിരുന്നു ഇയാൾ ബേബിയെ വിശ്വസിപ്പിച്ചിരുന്നത്. തുടര്‍ന്ന് എറണാകുളത്തുള്ള ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായി. കുഞ്ഞുണ്ടായതിന് ശേഷം താന്‍ അനാഥനല്ലെന്നും അച്ഛനും അമ്മയും സഹോദരിയുമുണ്ടെന്നും ക്രിസ്ത്യാനിയാണെന്നുമറിയിച്ചു. 
 
കാസര്‍കോട് വെള്ളരിക്കുണ്ടുള്ള ദീപുവിന്റെ വീട്ടിലെത്തി മതം മാറി. ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹവും കഴിച്ചു. പക്ഷേ, ദീപുവിന്റെ വീട്ടുകാർക്ക് തന്നെ ഇഷ്ടമായിരുന്നില്ല. ഇതിനിടയിലാണ് ദീപുവിനെ കാണാതായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മഴ കനത്തു; തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ തുടരുന്നതിനാൽ തിരുവനന്തപുരം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ ...

news

മുതിരപ്പുഴയാറ്റിൽ കണ്ടെത്തിയ കാൽ ആരുടേത്? ജസ്‌ന അടിമാലിയിൽ വന്നിരുന്നുവെന്ന് ടാക്സി ഡ്രൈവർ

കോട്ടയം മുക്കൂട്ടുതറയില്‍നിന്നു കാണാതായ കോളജ്‌ വിദ്യാര്‍ഥിനി ജെസ്‌ന മരിയാ ജെയിംസിന്റെ ...

news

അഞ്ചുവയസുകാരിയെ കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ചു; പിതാവിന്റെ ലൈസൻസ് റദ്ദാക്കി

ഇടപ്പള്ളിയില്‍ തിരക്കേറിയ നിരത്തില്‍ അഞ്ചുവയസുകാരിയെ കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ച ...

news

ഇടുക്കി ജലനിരപ്പ് 2395.30 അടി: ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു, സുരക്ഷ ശക്തമാക്കി - ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

മഴ ശക്തമായതിനെത്തുടർന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2395.30 അടിയാണ് ...

Widgets Magazine