കുരുന്നിനെ പീഡിപ്പിച്ചാല്‍ തൂക്കുകയര്‍; സുപ്രധാന ബില്‍ ലോക്‍സഭയില്‍ പാസായി

കുരുന്നിനെ പീഡിപ്പിച്ചാല്‍ തൂക്കുകയര്‍; സുപ്രധാന ബില്‍ ലോക്‍സഭയില്‍ പാസായി

  child rape , loksabha , police , പീഡനം , ലൈംഗികാതിക്രമം , പൊലീസ് , ലോക്‍സഭാ
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 30 ജൂലൈ 2018 (20:22 IST)
രാജ്യത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നേര്‍ക്ക് ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നിര്‍ണായക നീക്കവുമായി ലോക്‍സഭ.

പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്ന പ്രതികൾക്ക് പരമാവധി വധശിക്ഷ വരെ നൽകാവുന്ന വിധത്തിലുള്ള സുപ്രധാന ബില്‍ ലോക്‍സഭയില്‍ ഏകകണ്‌ഠമായി പാസാക്കി.

ലൈംഗിക അതിക്രമത്തിന് കുറഞ്ഞ ശിക്ഷയായി 20 വർഷത്തെ തടവ് നൽകണമെന്നും ബില്ലിൽ നിഷ്ക്കർഷിക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത.

കുട്ടികള്‍ക്കു നേര്‍ക്ക് ലൈംഗികാതിക്രമങ്ങള്‍ കൂടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നിര്‍ണായക ബില്‍ ലോക്‍സഭയില്‍ പാസായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :