ഭാഗ്യക്കുറി വകുപ്പിന് റെക്കോര്‍ഡ് വിറ്റുവരവ്

തിരുവന്തപുരം| vishnu| Last Modified വ്യാഴം, 17 ജൂലൈ 2014 (11:51 IST)
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് റെക്കോര്‍ഡ് വിറ്റുവരവ്.
2013-14 ല്‍ വകുപ്പ് 3794 കോടി രൂപയുടെ റിക്കാഡ് വിറ്റുവരവാണ് രേഖപ്പെടുത്തിയത്. ചരിത്രത്തിലേ ഏറ്റവും വലിയ ഭാഗ്യ സമ്മാന പദ്ധതികളുമായി തിരുവോണം ബംബര്‍ ടിക്കറ്റ് വിപണിയിലിറക്കുന്ന ചടങ്ങിനിടെ ധനകാര്യ വകുപ്പ് മന്ത്രി കെ‌എം മാണി ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ബ്ളോ-അപ് ചലച്ചിത്ര താരം സായികുമാര്‍ ഏറ്റുവാങ്ങി. നറുക്കെടുപ്പിനായി സിഡ്കോ നിര്‍മിച്ച പുതിയ യന്ത്രവും മന്ത്രി ഉദ്ഘാടനം ചെയ്തു. ശ്രീചിത്രാ ഹോമില്‍ ടന്ന ചടങ്ങില്‍ ആരോഗ്യം-ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍ അധ്യക്ഷായിരുന്നു.

പുതിയ യന്ത്രം കുടി എത്തിയതോടെ ഏഴ് പ്രതിവാര ഭാഗ്യക്കുറികള്‍ വഴി 2,83,115 സമ്മാനങ്ങള്‍ നല്‍കിയിരുന്നത് 4,65,815 ആയി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതായി മാണി പറഞ്ഞു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :