മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയുടെ അണക്കെട്ട് സന്ദര്‍ശനം ഇന്ന്

തൊടുപുഴ| Last Modified വ്യാഴം, 17 ജൂലൈ 2014 (09:18 IST)
സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയുടെ അണക്കെട്ട് സന്ദര്‍ശനവും യോഗവും വ്യാഴാഴ്ച നടക്കും. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നതിന്റെ മുന്നോടിയായുള്ള സുരക്ഷാപരിശോധനയുടെ ഭാഗമായാണ് സന്ദര്‍ശനം.
സുപ്രീംകോടതിവിധിക്കെതിരെ കേരളം പുനഃപരിശോധനാഹര്‍ജി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ത്തുന്നതിനെ കേരളം ശക്തമായി എതിര്‍ത്തേക്കും

സമിതി അധ്യക്ഷന്‍ എല്‍ ഒ വി നാഥന്‍, കേരളത്തിന്റെ പ്രതിനിധിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ വി ജെ. കുര്യന്‍, തമിഴ്‌നാടിന്റെ പ്രതിനിധി ഡോ എം സായികുമാര്‍ എന്നിവരടങ്ങുന്ന സംഘം രാവിലെ തേക്കടിയില്‍ നിന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാന്‍ ബോട്ടില്‍ യാത്ര തിരിക്കും. സന്ദര്‍ശനശേഷം മൂന്നു മണിക്ക് തേക്കടിയിലെ ആരണ്യനിവാസില്‍ യോഗം ചേരും.

സുപ്രീംകോടതി
ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി അണക്കെട്ടിലെ സ്പില്‍വേഷട്ടറുകളില്‍ തമിഴ്‌നാട് വന്‍തോതില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. വരുന്ന സീസണില്‍ ത്തന്നെ ജലനിരപ്പ് 142 അടിയാക്കണമെന്ന നിലപാടിലാണ് തമിഴ്‌നാട്. മേല്‍നോട്ടസമിതിയുടെ തിരുവനന്തപുരത്തുനടന്ന ആദ്യ യോഗത്തില്‍ത്തന്നെ തമിഴ്‌നാട് ഈ ആവശ്യം ഉന്നയിച്ചെങ്കിലും അണക്കെട്ട് സന്ദര്‍ശിച്ചശേഷം തീരുമാനിക്കാമെന്നാണ് കേരളം പറഞ്ഞത്. അതുകൊണ്ടുതന്നെ വ്യാഴാഴ്ചത്തെ യോഗം നിര്‍ണായകമായിരിക്കും. ജലനിരപ്പ് കൂട്ടാന്‍
സുപ്രീംകോടതി
ഉത്തരവിട്ടെങ്കിലും കേരളം ഇത് അംഗീകരിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :