കൊച്ചി|
JOYSJOY|
Last Modified ശനി, 7 നവംബര്‍ 2015 (09:51 IST)
കൊച്ചി കോര്‍പ്പറേഷനില്‍ യു ഡി എഫ് ഭരണം നിലനിര്‍ത്തിയേക്കും. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 29 സീറ്റുകളില്‍ യു ഡി എഫ് മുന്നേറുകയാണ്. 12 സീറ്റുകളില്‍ എല്‍ ഡി എഫും മൂന്നു സീറ്റുകളില്‍ വീതം ബി ജെ പിയും മറ്റുള്ളവരും മുന്നേറുകയാണ്.
അതേസമയം, ബാക്കിയുള്ള അഞ്ചു കോര്‍പ്പറേഷനുകളിലും എല്‍ ഡി എഫ് മുന്നേറുകയാണ്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളില്‍ ആണ് എല്‍ ഡി എഫ് വിജയത്തിലേക്ക് അടുക്കുന്നത്.
ആറു കോര്‍പ്പറേഷനുകളിലായി ആകെയുള്ള 414 വാര്‍ഡുകളില്‍ 131 ഇടങ്ങളില്‍ എല്‍ ഡി എഫും 92 ഇടങ്ങളില്‍ യു ഡി എഫും മുന്നേറുകയാണ്. ബി ജെ പി 26 സീറ്റുകളില്‍ മുന്നേറുന്നു. 20 സീറ്റുകളില്‍ മറ്റുള്ളവരും മുന്നേറുകയാണ്.