കല്‍പ്പറ്റ നഗരസഭയില്‍ യു ഡി എഫ് ഭരണം പിടിച്ചു

കല്പറ്റ| JOYS JOY| Last Modified ശനി, 7 നവം‌ബര്‍ 2015 (09:05 IST)
വയനാട് ജില്ലയിലെ കല്പറ്റ നഗരസഭയില്‍ യു ഡി എഫ് ഭരണം പിടിച്ചു. ഒന്നരപ്പതിറ്റാണ്ട് ഇടതുകോട്ടയായിരുന്ന കല്പറ്റ നഗരസഭ
കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് യു ഡി എഫ് പിടിച്ചെടുത്തത്.
അപ്രതീക്ഷിതമായി തകര്‍ന്ന ഇടതുകോട്ട ഇത്തവണയും തകര്‍ന്നു. വിജയത്തോടെ ഭരണം നിലനിര്‍ത്തുകയാണ് കല്പറ്റ നഗരസഭ.

1995 മുതല്‍ 2010 വരെ നഗരസഭയുടെ ഭരണം വഹിച്ചിരുന്നത് എല്‍ ഡി എഫ് ആയിരുന്നു. എന്നാല്‍,
2010-ല്‍ എല്‍ ഡി എഫിന്റെ ഭാഗമായിരുന്ന ജനതാദള്‍ യു ഡി എഫിലേക്ക് പോയതോടെ വെറും ഏഴു സീറ്റില്‍ എല്‍ ഡി എഫ് ഒതുങ്ങി.

2010ലെ തെരഞ്ഞെടുപ്പില്‍ 28 വാര്‍ഡുകളില്‍ 21 എണ്ണത്തിലും യു ഡി എഫ് വിജയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :