ലീഗ് നേതാവിന്‍റെ വധം: മൂന്നുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്| Last Modified വെള്ളി, 13 നവം‌ബര്‍ 2015 (13:44 IST)
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പ് ദിവസം നടന്ന ബോംബേറില്‍ മുസ്ലിംലീഗ് തളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന കെ വി എം കുഞ്ഞി (55) മരിച്ച കേസില്‍ മൂന്ന് സി പി എം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

തളിപ്പറമ്പ് നഗരസഭയിലേക്ക് പ്ലാത്തോട്ടം ഡിവിഷന്‍ കൌണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്‍റു കൂടിയായ കൂവോട്ടെ ടി പ്രകാശന്‍ (36), മൊത്തങ്ങ രമേഷ് ബാബു (45), രഞ്ജിത് പട്ടുവം (31) എന്നിവരാണു പൊലീസ് പിടിയിലായത്.

ഏഴാം മൈലിലെ ബൂത്തിനടുത്തായിരുന്നു അക്രമവും ബോംബാക്രമണവും നടന്നത്. തളിപ്പറമ്പ് സി.ഐ വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :