ബോഡോ തീവ്രവാദി കോഴിക്കോട്ട് പിടിയില്‍; ചോദ്യം ചെയ്യൽ തുടരുന്നു

ബോഡോ തീവ്രവാദി , പൊലീസ് അറസ്റ്റ് , ഡിൻഡ , കോഴിക്കോട്
കോഴിക്കോട്| jibin| Last Modified ചൊവ്വ, 3 നവം‌ബര്‍ 2015 (11:28 IST)
ബോഡോ തീവ്രവാദി നേതാവിനെ കോഴിക്കോട് വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ബോഡോ ചീഫ് കമാൻഡിംഗ് ഓർഗനൈസർ ഡിൻഡയെയാണ് പിടികൂടിയത്. ഇയാൾ കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് ഒളിവിൽ താമസിക്കുകയായിരുന്നു.

താൽക്കാലികമായി വീടു വാടകയ്ക്കെടുത്താണ് താമസിച്ചു വന്നത്. ഇന്ത്യൻ സേനയുമായുള്ള ഏറ്റുമുട്ടലിനു ശേഷമാണ് ഡിൻഡ കേരളത്തിലെത്തിയത്. ചോദ്യം ചെയ്യലിനു ശേഷം ഡിൻഡയെ അസം പൊലീസിനു കൈമാറും. രഹസ്യകേന്ദ്രത്തിൽ പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്.

ഇയാള്‍ എന്തിനാണ് കോഴിക്കോട് വന്നത് എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. കോഴിക്കോട് താമസിച്ചു കൊണ്ട് പ്രവര്‍ത്തിച്ചു വരുകയായിരുന്നോ എന്നും പ്രത്യേകം അന്വേഷണം നടക്കും. മറ്റെവിടേക്കെങ്കിലും പോകാനായി ഡിൻഡ ഇവിടെ തങ്ങിയതാകാം എന്നും സംശയമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :