'കൃഷി വകുപ്പ് പൂര്‍ണ പരാജയം; സോഷ്യലിസ്റ്റ് ജനത മുന്നണി വിട്ടാലും ഒരു ചുക്കുമില്ല'

കൃഷിമന്ത്രി , കെപി മോഹനന്‍ , എല്‍ഡിഎഫ് , മാവേലിക്കര , സോഷ്യലിസ്റ്റ്
മാവേലിക്കര| jibin| Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (16:20 IST)
കൃഷിമന്ത്രി കെപി മോഹനനെതിരെ കൊടിക്കുന്നില്‍ സുരേഷ് എംപി രംഗത്ത്. കൃഷി വകുപ്പ് പൂര്‍ണ പരാജയമാണ്. സോഷ്യലിസ്റ്റ് ജനത യുഡിഎഫിലാണെങ്കിലും മനസ് ഇപ്പോഴും എല്‍ഡിഎഫിലാണ്. ആളില്ലാ പാര്‍ട്ടിയായ സോഷ്യലിസ്റ്റ് ജനത മുന്നണി വിട്ടാലും ഒരു ചുക്കും സംഭവിക്കില്ലെന്നും
കൊടിക്കുന്നില്‍ വ്യക്തമാക്കി.

കൃഷിമന്ത്രി കെപി മോഹനന്‍ വഴിവിട്ടും നിലവിട്ടുമാണു പ്രവര്‍ത്തിക്കുന്നത്. കൃഷിമന്ത്രിയുടെ സ്ഥാപിത താല്‍പര്യം കാരണമാണ് മാവേലിക്കരയില്‍ വരേണ്ടിയിരുന്ന ഇഎസ്ഐ മെഡിക്കല്‍ കോളജ് നഷ്ടമായത്. മെഡിക്കല്‍ കോളജിനായി ഭൂമി നല്‍കുന്നതിനു മുഖ്യമന്ത്രിക്ക് താല്‍പര്യമുണ്ടായിട്ടും കൃഷിമന്ത്രി കടുത്ത എതിര്‍പ്പ് കാണിച്ചെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. ഈ വിഷയം ഉന്നയിച്ച് തങ്ങള്‍ സോഷ്യലിസ്റ്റ് ജനതാ നേതാക്കളെ നേരില്‍ക്കണ്ട് സ്ഥലം വിട്ടുകൊടുക്കുന്നതിനു പിന്തുണ തേടിയതാണ് എന്നിട്ടും പദ്ധതി പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എല്‍ഡിഎഫില്‍ മനസ് അര്‍പ്പിച്ചിരിക്കുന്ന സോഷ്യലിസ്റ്റ് ജനത യുഡിഎഫ് വിട്ടുപോയാലും തങ്ങള്‍ക്ക് ഒരു ചുക്കും സംഭവിക്കില്ല. ആളില്ലാ പാര്‍ട്ടിയാണ് സോഷ്യലിസ്റ്റ് ജനത. കളരിപ്പയറ്റ് അറിയാവുന്ന കൃഷിമന്ത്രിയെക്കാള്‍ വലിയ പയറ്റു നടത്തിയാണു ഞങ്ങള്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുന്നത് കൊടിക്കുന്നില്‍ വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :